മുംബൈ: രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയിലെ പുനെയില്‍ നടത്തിയ പരിപാടി സംഘടിപ്പിച്ചത് കോണ്‍ഗ്രസല്ല, മറിച്ച് “ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരുന്നുവെന്ന് വെളിപ്പെടുത്തി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
“ഈ പരിപാടിയുടെ പോസിറ്റീവ് കവറേജിനായി ഇന്‍ഫ്ലുവന്‍സേഴ്സിന് ₹30,000 രൂപ വരെ വാഗ്ദാനം ചെയ്തു. ജനക്കൂട്ടത്തെ ആകർഷിക്കാൻ ബസുകളും പേയ്‌മെന്റുകളും ക്രമീകരിച്ചു.”- ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ നിയന്ത്രിക്കുന്ന കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെ സമരത്തിനായി ഇവന്‍റ് മാനേജ് മെന്‍റ് കമ്പനി കൊണ്ടുവന്നതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഛത്രോം കി ഗൂഞ്ച് (വിദ്യാര്‍ത്ഥികളുടെ ശബ്ദം) എന്ന ഈ പരിപാടിക്ക് മുന്നോടിയായി പൂനെ എഞ്ചിനീയറിംഗ് കോളെജില്‍ എബിവിപിക്കാരും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ എന്‍എസ് യു (ഐ) പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അക്രമം നടത്തിയ 50, 60 എന്‍എസ് യു(ഐ ) നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൂനെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുഷ്കര്‍ അബനവെ, പ്രഥമേഷ് അഭനവെ, സൗരഭ് അമ്രാലെ, സാഗര്‍ ദാദ് വെ,അക്ഷയ് ജെയിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.