• Mon. Oct 12th, 2026

24×7 Live News

Apdin News

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Byadmin

Oct 12, 2026


ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്നാലും പതിവായി അസുഖബാധിതരാകുന്നുവെന്ന് പലരും പരാതിപ്പെടാറുണ്ട്. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, ശരിയായ ഉറക്കം എന്നിവ പാലിക്കുന്നുണ്ടെങ്കിലും ചിലരെ രോഗങ്ങൾ വിട്ടൊഴിയാറില്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലെ വാസ്‌തുക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് വാസ്തുവിദഗ്‌ദ്ധർ അഭിപ്രായപ്പെടാറുണ്ട്.

വാസ്തുശാസ്ത്ര പ്രകാരം, തെക്കോട്ടോ കിഴക്കോട്ടോ തലവച്ച് ഉറങ്ങുന്നതാണ് ശരിയായ രീതിയായി കണക്കാക്കപ്പെടുന്നത്. വടക്കോട്ട് തലവച്ച് ഉറങ്ങുന്നത് ഒഴിവാക്കണമെന്നും നിഷ്‌‌കർഷിക്കുന്നു.

വീടിന്റെ വടക്കുകിഴക്കൻ മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മാത്രല്ല നല്ല വെളിച്ചവും ഉണ്ടായിരിക്കണം.

വീടിനകം എപ്പോഴും അടഞ്ഞുകിടക്കുന്നത് നല്ലതല്ല. ഇടയ്‌ക്കിടെ ജനലുകളും വാതിലുകളും തുറന്നിട്ട് കാറ്റും വെളിച്ചവും അകത്ത് പ്രവേശിക്കാൻ അനുവദിക്കുക.

വീടിന്റെ വടക്കുകിഴക്ക് മൂല വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നു, അടുക്കള അഗ്നിയുമായും. അടുക്കള ഈ ദിശയിൽ സ്ഥാപിക്കുന്നത് ഈ സന്തുലിതാവസ്ഥയെ ബാധിക്കും. അതിനാൽ തെക്കുകിഴക്ക് ദിശയാണ് അടുക്കളയ്‌ക്ക് ഏറ്റവും മികച്ചത്.

പൊട്ടിയതും തകർന്നതും പ്രവർത്തനരഹിതവുമായ വസ്തുക്കൾ വീട്ടിൽ നിന്നൊഴിവാക്കുക. പഴയ ക്ളോക്ക്, പൊട്ടിയ കണ്ണാടി, പൊട്ടിയ ഗ്ളാസുകൾ, യുദ്ധം, മരണം പോലെയുള്ള നെഗറ്റീവ് ചിന്തകൾ നൽകുന്ന ചിത്രങ്ങൾ, മുള്ളുകളുള്ളതും ഉണങ്ങിയതുമായ ചെടികൾ തുടങ്ങിയവ വീട്ടിനുള്ളിൽ സൂക്ഷിക്കുന്നത് വാസ്തുപ്രകാരം നല്ലതല്ല. ഉപയോഗിക്കാത്ത വസ്ത്രങ്ങൾ, പഴയ ചെരിപ്പുകൾ, പഴയ കലണ്ടറുകൾ എന്നിവയും ഒഴിവാക്കുക.

 



By admin