• Fri. Sep 18th, 2026

24×7 Live News

Apdin News

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

Byadmin

Sep 18, 2026


ന്യൂദല്‍ഹി: പൊലീസ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താസംപ്രേഷണം നടസ്സപ്പെടുത്തിയെന്ന സ്മൃതി പരുത്തിക്കാടിന്റെ ആരോപണം പൊളിച്ചടുക്കി ബിഗ് ന്യൂസ് എഡിറ്ററായ സുജയ പാര്‍വ്വതി. വാര്‍ത്താസംപ്രേഷണം തടസ്സപ്പെടുത്താന്‍ പൊലീസ് റിപ്പോര‍്ട്ടര്‍ ചാനലിന്റെ സ്റ്റുഡിയോയിലേക്കോ പിസിആര്‍ പ്രദേശത്തക്കോ പോയിട്ടില്ലെന്നും സുജയ പാര്‍വ്വതി തുറന്നടിക്കന്നു. ഇതോടെ റിപ്പോര്‍ട്ടര്‍ ചാലനില്‍ ജോലി ചെയ്യുന്ന സ്മൃതി പരുത്തിക്കാടും പണ്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ ജോലി ചെയ്തിരുന്ന സുജയ പാര്‍വ്വതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

താന്‍ മുന്‍പ് ജോലിചെയ്തിരുന്ന റിപ്പോര്‍ട്ടര്‍ എന്ന വാര്‍ത്താ ചാനലിന്റെ കള്ളത്തരം സുജയാ പാര്‍വ്വതിക്ക് തന്നെ പൊളിച്ചടുക്കേണ്ടി വന്നു എന്നത് ഒരു വലിയ യാദൃച്ഛികത മാത്രമാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ ജനുവരി വരെ ജോലിചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. പൊലീസിന് ഈ ചാനലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തണമെങ്കില്‍ പൊലീസിന് ചാനലിന്റെ പ്ലേ ഔട്ടിലേക്ക് പൊലീസ് പോയിട്ടില്ല. ചാനലിന്റെ പിസിആറിലേക്കോ പൊലീസ് പോയിട്ടില്ല. എംസിആറിലേക്കോ ന്യൂസ് ഡെസ്ക് പ്രവര്‍ത്തിക്കുന്ന മുകളിലത്തെ നിലയിലേക്കോ ഒന്നും പൊലീസ് പോയിട്ടില്ല.

ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ന്യൂസ് ഡെസ്കിലേക്ക് വരുന്നു. ഈ ഓഫീസ് പരിശോധിക്കാന്‍ പൊലീസിന് സെര്‍ച്ച് വാറന്‍റുണ്ടായിരുന്നു. അത് ഏതെങ്കിലും ഒരു നില പരിശോധിക്കാനാണോ?? അല്ല. ഈ കേസില്‍ രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഴുവന്‍ ഓഫീസും പരിശോധിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. അതിന് അവര്‍ തടസ്സം നിന്നോ? തടസ്സം നിന്നു. അത് തത്സമയം നമ്മള്‍ കണ്ടില്ലേ? കണ്ടു.

ഈ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡി ആന്‍റോ അഗസ്റ്റിന്‍ പ്രതിയാണ്. ചാനലിന്റെ ഉത്തരവാദപ്പെട്ടവര്‍ക്ക് പരിശോധന നടത്താന്‍ ഒരു നോട്ടീസ് നല്‍കണമായിരുന്നു. ആ നോട്ടീസുമായി പൊലീസ് എത്തുമ്പോള്‍ എഡിറ്റോറിയില്‍ വിഭാഗത്തിലെ ആരും എത്തിയിരുന്നില്ല. പകരം മിഡില്‍ ലെവലില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവരുടെ ഫോണാണ് പൊലിസ് പിടിച്ചുവെച്ചത്.



By admin