കൊച്ചി: ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം. ബിഗ് ബോസില്‍ ഉണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്‍ അനൗണ്‍സ് ചെയ്യുന്നത് വരെ കാത്തിരിക്കൂ എന്നായിരുന്നു ലക്ഷ്മി നക്ഷത്രയുടെ മറുപടി. ബിഗ്ബോസ് മലയാളം സീസണ്‍ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളില്‍ ഉയർന്നു കേള്‍ക്കുന്ന ഒരു പേരാണത് ലക്ഷ്മിയുടേത്. ഏഴു സീസണുകള്‍ കഴിഞ്ഞിട്ടും അതിലൊന്നിലും ലക്ഷ്മി എത്തിയിട്ടില്ല.
അതേ സമയം ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത രഞ്ജിനി ഹരിദാസ് ബിഗ് ബോസിലെ ജഡ്ജിംഗ് ബെഞ്ചില്‍ ഉണ്ടായിരിക്കും. മത്സരാര്‍ത്ഥികളെ ചോദ്യങ്ങളിലൂടെ അളക്കുന്ന പാനല്‍ ആണിത്.
എന്തായാലും സമരത്തിന് പോയതോടെ ചില ഡീലുകള്‍ രഞ്ജിനി ഹരിദാസിന്റെ ജീവിതത്തില്‍ നടന്നുവെന്നാണ് രഹസ്യമായ സംസാരം. ഒന്നും കാണാതെ രഞ്ജിനി സമരത്തിന് പോകില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു.