• Mon. Nov 2nd, 2026

24×7 Live News

Apdin News

ലിവർപൂളിനെ തകർത്ത ഗോൾ ഇനി ചരിത്രം; വമ്പൻ റെക്കോർഡ് തൂക്കി ജർമൻ താരം

Byadmin

Nov 2, 2026


ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ലിവർപൂളിനെ വീഴ്ത്തി ആഴ്‌സണൽ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണൽ വിജയിച്ചത്. മത്സരത്തിൽ ജർമൻ താരം കൈ ഹവേർട്സാണ് ആഴ്‌സണലിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 16ാം മിനിറ്റിലായിരുന്നു ഗോൾ നേട്ടം.

ഈ ഗോളോടെ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ജർമൻ താരമെന്ന റെക്കോർഡും ഹവേർട്സ് കൈപ്പിടിയിലാക്കി. 46 ഗോളുകളാണ് താരം പ്രിമീയർ ലീഗിൽ അടിച്ചുകൂട്ടിയത്. മുൻ ജർമൻ താരം ഇൽകായ് ഗുണ്ടോഗനെയാണ് ഹവേർട്സ് മറികടന്നത്.

അതേസമയം നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഗണ്ണേഴ്‌സ്‌ ആൻഫീൽഡിൽ ഒരു പ്രിമീയർ ലീഗ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് 13 സീസണുകളിൽ 5 സമനിലയും 8 തോൽവിയുമാണ് ആഴ്‌സണൽ നേരിട്ടത്. നിലവിൽ പോയിന്റ് പട്ടികയിൽ 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗണ്ണേഴ്‌സ്‌. 15 പോയിന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്തുമാണ്.







By admin