
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.
വര്‍ക്കല അയിരൂരില്‍ ആണ് സംഭവം. തറട്ട താഴെതൊടിയില്‍ വീട്ടില്‍ സുബിനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജനെ അയിരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വഴക്കിനിടെ ഷാജന്‍ സുബിനയെ വെട്ടി. ഗുരുതര പരിക്കേറ്റ സുബിനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.