വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും സംബന്ധിച്ച ബില്ലുകള്‍ ഇന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമാവുകയാണല്ലോ. എന്താണ് യാഥാര്‍ഥ്യമെന്നു നോക്കാം. ഈ മാസം 16-ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചതു മൂന്ന് പ്രധാന ബില്ലുകളാണ്: 1. ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബില്‍. 2. മണ്ഡല പുനര്‍നി
ര്‍ണ്ണയ ബില്‍. 3. കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ (ഭേദഗതി) ബില്‍.
1. എന്തുകൊണ്ടാണ് ഈ മൂന്ന് ബില്ലുകള്‍ ഈ സമയത്ത് കൊണ്ടുവന്നത്?
2026-ന് ശേഷം നടത്തുന്ന സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാക്കൂ എന്ന് ‘നാരീശക്തി വന്ദന്‍ അധിനിയമം’ വ്യവസ്ഥ ചെയ്യുന്നു. സെന്‍സസിനും തുടര്‍ന്നുള്ള മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും സമയമെടുക്കും. സെന്‍സസിനായി കാത്തിരുന്നാല്‍ 2029-ലെ പൊതുതിരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ലഭിക്കില്ല. അതിനാല്‍, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് കൃത്യസമയത്ത് ആനുകൂല്യം ഉറപ്പാക്കാന്‍, ഈ മാറ്റം വേണ്ടിവന്നു. അതിന് ഈ നിബന്ധനയില്‍ നിന്ന് നിയമത്തിന്റെ നടത്തിപ്പിനെ വേര്‍പെടുത്തേണ്ടത് ആവശ്യമാണെന്ന് കരുതി. ഈ ബില്ലുകള്‍ പാസാക്കിയിരുന്നെങ്കില്‍, സ്ത്രീകള്‍ക്ക് 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ ലോകസഭയില്‍ 33 ശതമാനം സംവരണം ലഭിക്കുമായിരുന്നു.
4. എന്തുകൊണ്ടാണ് മണ്ഡല പുനര്‍നിര്‍ണ്ണയത്തെ നാരീശക്തി വന്ദന്‍ അധിനിയമവുമായി ബന്ധിപ്പിച്ചത്? സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്തുകൊണ്ട്?
ഒരു നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തി പുനക്രമീകരിക്കുക എന്നതാണ് മണ്ഡല പുനര്‍നിര്‍ണ്ണയംകൊണ്ട് ഉദ്ദേശിക്കുന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നതിന് ഇത് അത്യാവശ്യമാണ്. ലോകസഭയിലെ സീറ്റുകളുടെ പരിധി 1976-ല്‍ 550 ആയി നിശ്ചയിച്ചതാണ്. 1971-ല്‍ ഇന്ത്യയിലെ ജനസംഖ്യ 54 കോടിയായിരുന്നു. ഇന്ന് അത് 140 കോടിയാണ്. വര്‍ധിച്ച ജനസംഖ്യയ്‌ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലോകസഭയിലെ സീറ്റുകള്‍ 850 ആയി ഉയര്‍ത്തേണ്ടത് ആവശ്യമാണ്. അതിനു മണ്ഡലങ്ങള്‍ പുനക്രമീകരിക്കേണ്ടിവരും. കാരണം, ജനപ്രതിനിധികള്‍ പ്രതിനിധീകരിക്കുന്നതു ജനങ്ങളെയാണ്. ഭൂവിസ്തൃതിയേയല്ല.
5. രാഷ്‌ട്രീയ ലാഭത്തിനായി മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ? നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ ഇത് ബാധിക്കുമോ?
മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ നിയമത്തില്‍ മാറ്റങ്ങളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. നിലവിലുള്ള നിയമപരമായ ചട്ടക്കൂട് മാറ്റമില്ലാതെ തുടരുന്നു. കമ്മീഷന്റെ ഏതൊരു ശുപാര്‍ശയ്‌ക്കും പാര്‍ലമെന്റിന്റെ അംഗീകാരവും രാഷ്‌ട്രപതിയുടെ അനുമതിയും വേണം. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെ ഇത് ബാധിക്കില്ല. 2029 വരെയുള്ള തിരഞ്ഞെടുപ്പുകളെല്ലാം നിലവിലെ സംവിധാനത്തിന് കീഴിലായിരിക്കും നടക്കുക.
6. ലോകസഭയിലെ സീറ്റുകള്‍ 850 ആയി ഉയര്‍ത്തുന്നതിന് പിന്നിലെ യുക്തി എന്താണ്?
ആനുപാതികമായ വിപുലീകരണ സമീപനമാണ് ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനം. സീറ്റുകളില്‍ 50 ശതമാനം വര്‍ദ്ധനവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരേപോലെ നടപ്പിലാക്കുന്നത് വഴി നിലവിലെ അനുപാതം നിലനിര്‍ത്താന്‍ സാധിക്കും. ഈ തത്വം നിലവിലെ 543 സീറ്റുകളില്‍ പ്രയോഗിച്ചാല്‍ അത് ഏകദേശം 815 സീറ്റുകളാകും. അതിനാല്‍, ലോകസഭയിലെ സീറ്റുകളുടെ ഉയര്‍ന്ന പരിധി നിലവിലെ 550-ല്‍ നിന്ന് 850 ആയി ഉയര്‍ത്തി.

7. മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയോ ചെറിയ സംസ്ഥാനങ്ങളെയോ ദോഷകരമായി ബാധിക്കുമോ?
ഇല്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും സീറ്റുകളില്‍ 50 ശതമാനം വര്‍ദ്ധനവ് തുല്യമായി ലഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവുണ്ടാകില്ല. പകരം, അവരുടെ മൊത്തത്തിലുള്ള ഓഹരി സ്ഥിരമായി നില്‍ക്കും. ഉദാഹരണത്തിന്, തമിഴ്‌നാട്ടിലെ സീറ്റുകള്‍ ആനുപാതികമായി വര്‍ദ്ധിക്കും, ഇത് ദോഷകരമായ സാഹചര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നു. താഴെ നല്‍കിയിരിക്കുന്ന പട്ടിക കാണിക്കുന്നത് പോലെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലോകസഭയില്‍ 23.76 % സീറ്റുകളുണ്ട്. ബില്ലുകള്‍ പാസാക്കിയ ശേഷം ഇത് 23.87 % ആയി മാറുമായിരുന്നു.
8. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്കു ദോഷം വരുമോ?
ഇല്ല. സീറ്റുകളുടെ വര്‍ദ്ധന സംസ്ഥാനങ്ങളിലുടനീളം ഒരേപോലെ നിര്‍ദ്ദേശിച്ചതിനാല്‍, അവരുടെ ആനുപാതിക പ്രാതിനിധ്യം മാറ്റമില്ലാതെ തുടരുകയോ നേരിയ തോതില്‍ മെച്ചപ്പെടുകയോ ചെയ്യും.
9. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുമോ?
ഇല്ല. മണ്ഡല പുനര്‍നിര്‍ണ്ണയം പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ആനുപാതിക സംവരണം ഉറപ്പാക്കും. സഭ വിപുലീകരിക്കപ്പെടുന്നതോടെ സംവരണ സീറ്റുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും അവരുടെ പ്രാതിനിധ്യം ശക്തിപ്പെടുകയും ചെയ്യും.
10. ജാതി സെന്‍സസ് വൈകിപ്പിക്കാനാണോ ഈ ഭേദഗതി ബില്‍?
അല്ല. ജാതി സെന്‍സസിനായി സര്‍ക്കാര്‍ സമയബന്ധിതമായ പരിപാടി ആരംഭിച്ചിട്ടുണ്ട്. പ്രക്രിയയില്‍ വിശദമായ കണക്കെടുപ്പ് ഉള്‍പ്പെടുന്നു, ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തില്‍ ജാതി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തും.
11. സംവരണ ചട്ടക്കൂടില്‍ മുസ്ലീം സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് പ്രത്യേക ക്വാട്ട ഇല്ലാത്തത്?
നമ്മുടെ ഭരണഘടന മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണ നയങ്ങള്‍ രൂപീ
കരിച്ചിരിക്കുന്നത്.
12. എന്തുകൊണ്ടാണ് 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ത്തന്നെ വനിതാ സംവരണം നടപ്പാക്കാത്തത്?
സംവരണം നടപ്പാക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണ്ണയം ആവശ്യമാണ്. വിപുലമായ കൂടിയാലോചനകള്‍ ആവശ്യമായ ആ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ട് വര്‍ഷമെടുക്കും. അതിനാലാണ്, വനിതാ സംവരണം നടപ്പിലാക്കാനായി ഈ ബില്ലുകള്‍ (മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലുകള്‍ ഉള്‍പ്പെടെ) പാര്‍ലമെന്റില്‍ കൊണ്ടുവന്നത്.
13. ഉടന്‍ നടപ്പിലാക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ 2023ല്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് എന്തിനാണ്?
വനിതാ സംവരണത്തിനായുള്ള നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് ഒരുക്കാനാണ് 2023-ല്‍ ബില്‍ അവതരിപ്പിച്ചത്. അന്ന് ലഭിച്ച ഐകകണ്ഠ്യേനയുള്ള പിന്തുണ നാരീശക്തി വന്ദന്‍ അധിനിയമം നടപ്പിലാക്കാന്‍ സഹായിക്കുന്ന വിപുലമായ രാഷ്‌ട്രീയ പിന്തുണയെ പ്രതിഫലിപ്പിച്ചു.
14. എന്തുകൊണ്ടാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി പ്രത്യേക ബില്‍ ?
ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകള്‍ പ്രത്യേക നിയമവ്യവസ്ഥകളാലാണ് നിയന്ത്രിക്കപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ വനിതാ സംവരണം നടപ്പിലാക്കുന്നതിന് പ്രത്യേക ഭേദഗതികള്‍ ആവശ്യമായിരുന്നു.