തിരുവനന്തപുരം:വയോജനങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ കിട്ടാനില്ല.സാമൂഹ്യ നീതി വകുപ്പ് നല്‍കുന്ന ഗ്ലൂക്കോമീറ്ററുകളെ കുറിച്ചാണ് പരാതി.
വയോമധുരം പദ്ധതിയിലൂടെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്ററുകള്‍ നല്‍കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ടാലും പ്രയോജനമില്ലെന്നാണ് പരാതി. ഡയറക്ടര്‍ക്ക് മെയില്‍ അയക്കാനാണ് നിര്‍ദേശം ലഭിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
60 വയസിലേറെ പ്രായമുളള പ്രമേഹ രോഗബാധിതരായ വയോധികരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.