• Mon. May 18th, 2026

24×7 Live News

Apdin News

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

Byadmin

May 18, 2026


തിരുവനന്തപുരം: ആകാശദൂത് എന്ന സിനിമ കണ്ട് അച്ഛന്‍ നിര്‍ത്താതെ കരഞ്ഞ ഒരു ഓര്‍മ്മ വിഡി സതീശന്റെ മകള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു സംഭവം ശരിയാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് സൈബര്‍ സഖാക്കള്‍ വി.ഡി. സതീശന്റെ മകളെ കടന്നാക്രമിക്കുകയാണ്.

ആകാശദൂത് സിനിമ കണ്ട് തിയറ്ററില്‍ നിന്നിറങ്ങി ഭക്ഷണം കഴിക്കാനായി റസ്റ്റോറന്‍റില്‍ എത്തിയിട്ടും അച്ഛന്‍ കരയുകയായിരുന്നു എന്നാണ് സതീശന്റെ മകള്‍ ഉണ്ണിമായ പറഞ്ഞതായി മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത് മറ്റൊരു പിആര്‍ വര്‍ക്കാണോ എന്നാണ് ചോദ്യം ഉയരുന്നത്.

ഇതിന് കാരണമുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് എന്ന സിനിമ ഇറങ്ങിയത് 33 വര്‍ഷം മുന്‍പാണ്. അതായത് കൃത്യമായി പറഞ്ഞാല്‍ 1993 ആഗസ്ത് 13നാണ് ആകാശദൂത് എന്ന സിനിമ തീയറ്ററുകളില്‍ റിലീസാവുന്നത്. വിഡി സതീശന് അന്ന് പ്രായം 29 വയസ്സാണ്. അന്ന് സതീശന്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നെന്നും പറയുന്നു.

ആകാശദൂത് സിനിമ ഇറങ്ങിയപ്പോള്‍ സതീശന്റെ മകള്‍ ഉണ്ണിമായ ജനിച്ചിട്ടില്ലെന്നും സൈബറിടങ്ങള്‍ വാദിക്കുന്നു. സതീശന്റെയും ഭാര്യ ലക്ഷ്മീപ്രിയയുടെയും വിവാഹം പോലും അന്ന് കഴിഞ്ഞിട്ടുപോലുമില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. പിന്നെ എങ്ങിനെയാണ് മനോരമയില്‍ വന്ന കഥയില്‍ പറയുന്നത് പോലെ സതീശന്‍ ആകാശദൂത് സിനിമ കണ്ട് കരയുന്നത് അന്ന് ജനിച്ചിട്ടുമപോലുമില്ലാത്ത ഉണ്ണിമായ കാണുക? രാഷ്‌ട്രീയത്തിലെ കർക്കശക്കാരനായ ഒരു നേതാവിനപ്പുറം, വളരെ മൃദുലമായ ഒരു മനസ്സിനുടമയാണ് വി.ഡി. സതീശൻ എന്ന് തെളിയിക്കാനാണ് ഉണ്ണിമായ ഈ കഥ പറഞ്ഞത്.

പക്ഷെ ഒരു സൈബര്‍ സഖാവ് പ്രതികരിച്ചത് ഇങ്ങിനെയാണ്:”ഉണ്ണിമായയുടെ കഥ കേട്ടിട്ട് നടി ഫിലോമിനയുടെ ഒരു ഡയലോഗ് ആണ് ഓര്‍മ്മ വന്നത്. “എന്റെ ദൈവമേ…കുടുംബം അടക്കം നുണയന്മാരോ?”



By admin