തിരുവനന്തപരും: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ അഭിപ്രായങ്ങളെ മറികടന്നാണഅ ഫോറം 6 തിരുത്തിയത് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുടെ മുനയൊടിച്ച ഗ്യാനേഷ് കുമാറിനെ വീഴ്‌ത്താന്‍ കേരളത്തില്‍ നിന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജിജി തോംസണ്‍.മുന്‍ ചീഫ് സെക്രട്ടറി കൂടിയായിരുന്നു ജിജി തോംസണ്‍തനിക്ക് ഒരു വിമാനയാത്രയ്‌ക്കിടയില്‍ 2019ല്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ സീറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് ജിജി തോംസണ്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ഇതോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ജിജി തോംസന്റെ ആരോപണം ഏറ്റെടുത്ത് ഗ്യാനേഷ് കുമാറിനെ കൂട്ട ആക്രമണം നടത്തുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്താല്‍ സിജെപിക്കാരും കോണ്‍ഗ്രസും പ്രതിപക്ഷവും ശനിയാഴ്ച പ്രതിസന്ധിയിലായ ദിവസമായിരുന്നു. ഒരു ഭൂകമ്പം പോലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ്കുമാറിനെതിരെ നടന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെയും കോണ്‍ഗ്രസിന്റെയും സിജെപിയുടെയും പ്രതിപക്ഷപാര്‍ട്ടികളുടേയും ഗൂഡാലോചന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊളിച്ച ദിവസമായിരുന്നു ശനിയാഴ്ച.
മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് ശനിയാഴ്ച നടത്തിയ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കമ്മീഷന്റെ അനുമതിയോടെയാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടികൾ ആരംഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) വ്യക്തമാക്കി. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR-നുള്ള സമയക്രമം 2025 ഒക്ടോബർ 27-നും, 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള സമയക്രമം 2026 മെയ് 14-നും കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയാണ് പുറപ്പെടുവിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു. കമ്മീഷനെതിരെ കോൺഗ്രസും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങളെയും ജ്ഞാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യത്തെയും തുടർന്നാണ് ഈ വിശദീകരണം.
48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ അന്ത്യശാസനം നല്‍കിയിരുന്നത്. വെറും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിന്മേലായിരുന്നു സിജെപിയുടെ എടുത്തുചാട്ടം. ആ റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയുണ്ടോ എന്ന് കൂടി പരിശോധിക്കാതെയാണ് അവര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ സമരപ്രഖ്യാപനം നടത്തിയത്. പക്ഷെ സത്യസന്ധനായ ഗ്യാനേഷ് കുമാറിനെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ശനിയാഴ്ച പിന്തുണയ്‌ക്കുകയായിരുന്നു. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കുമെന്ന് ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പറഞ്ഞത് ബംഗാളില്‍ നടത്തിയ എസ് ഐ ആര്‍ മുഴുവന്‍ തട്ടിപ്പാണെന്നായിരുന്നു. അതിനാല്‍ ബംഗാളില്‍ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആവശ്യം എന്നാല്‍ ബംഗാളിലെ അതിതീവ്രവോട്ടര്‍പരിശോധനയായ എസ് ഐ ആര്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഏകസ്വരത്തില്‍ പൂര്‍ത്തീകരിച്ചതാണെന്ന വെളിപ്പെടുത്തല്‍ ശനിയാഴ്ച പുറത്തുവന്നതോടെ മമതയുടെ ഈ വാദവും പൊളിഞ്ഞു.