
മധുര : തിരുപ്പറംകുണ്ഡ്രം ദീപതൂണിൽ കാർത്തിക വിളക്ക് തെളിയിച്ചു . അഞ്ച് മണീയോടെയാണ് കൽസ്തംഭത്തിൽ വിളക്ക് തെളിയിച്ചത്. ജസ്റ്റിസുമാരായ വൈദ്യനാഥൻ, പാർത്ഥിപൻ, മധുര കളക്ടർ നിഷാന്ത് കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.ആയിരകണക്കിന് ഭക്തരാണ് തങ്ങളുടെ നൂറ് വർഷത്തെ ആഗ്രഹ സാഫല്യം നേരിൽ കാണാനായി എത്തിയത്.
വെട്രിവേൽ മുരുകനു അരോഗരാ വിളിച്ചും പടക്കം പൊട്ടിച്ചും വിശ്വാസികൾ ചടങ്ങ് ആഘോഷമാക്കി . 30 കിലോ നെയ്യ്, 50 മീറ്റർ കോട്ടൺ തിരി, 5 കിലോ കർപ്പൂരം എന്നിവ ഉപയോഗിച്ചാണ് വിളക്ക് കത്തിച്ചത്. തിരുപ്പറംകുന്ദ്രം ദീപസ്തംഭത്തിന് സമീപം പൊതുജനങ്ങളെ തൽക്കാലം അനുവദിക്കില്ലെന്ന് സിആർപിഎഫ് ഐജി വിക്രം പറഞ്ഞു. ശനിയാഴ്‌ച, ദീപസ്തംഭത്തിലേക്ക് (സ്തംഭം) പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, ചില ഭക്തർ ബാരിക്കേഡുകൾ നീക്കം ചെയ്‌ത് തിരുപ്പറംകുന്ദ്രം കുന്നിൻ മുകളിലേക്കുള്ള പാതയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു.