• Sat. Oct 3rd, 2026

24×7 Live News

Apdin News

വെടിക്കെട്ടിൽ അഭിഷേക് ശർമയെ മറികടന്നു; ഇഷാന് മുന്നിൽ ഇനി സ്‌കൈ മാത്രം

Byadmin

Oct 2, 2026


ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക് കടന്നു. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ വെറും 45 റൺ‍സിന് പുറത്തായി. ഇന്ത്യൻ നിരയിൽ തിളങ്ങിയത് ഇഷാൻ കിഷനാണ്. 46 പന്തിൽ‍ 4 ഫോറും 5 സിക്സറുമടക്കം 80 റൺസ് നേടിയാണ് ഇഷാൻ കിഷൻ ഇന്ത്യയുടെ രക്ഷകനായത്.

മുൻനിര ബാറ്റർമാരായ അഭിഷേക് ശർമ്മ (7), സഞ്ജു സാംസൺ (7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), തിലക് വർമ്മ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഒരറ്റത്ത് വിക്കറ്റ് വീഴാതെ കാത്ത ഇഷാൻ കിഷന്റെയും, ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും ബാറ്റിംഗാണ് ഇന്ത്യയെ രക്ഷിച്ചത്.

ഇന്ത്യയെ രക്ഷിച്ച ഈ തകർപ്പൻ പ്രകടനത്തോടെ ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാവാനും സാധിച്ചു. ഈ വർഷം 985 റൺസ് ആണ് ഇഷാൻ അടിച്ചെടുത്തത്. 2025 കലണ്ടർ ഇയറിൽ 859 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമയെ മറികടന്നുകൊണ്ടാണ് ഇഷാന്റെ കുതിപ്പ്.

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവാണ്. 2022ൽ 1164 റൺസാണ് സ്കൈ നേടിയത്.

മത്സരത്തിൽ ഇഷാനൊപ്പം വൈഭവ് 21 പന്തിൽ 38 റൺസെടുത്ത് ഇന്ത്യക്ക് മാന്യമായ ടോട്ടൽ നൽകുന്നതിൽ നിർണായകമായി.

അതേസമയം ശനിയാഴ്ച നടക്കുന്ന ആവേശകരമായ സ്വർണ മെഡൽ പോരാട്ടത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.







By admin