• Mon. Apr 27th, 2026

24×7 Live News

Apdin News

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Byadmin

Apr 27, 2026


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

ഇന്നലെ ഒരാൾ കൂടി മരണപ്പെട്ടിരുന്നു. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ (58) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നേരത്തെ, തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരനായിരുന്ന മുണ്ടത്തിക്കോട് സതീശനും ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

 



By admin