• Thu. Sep 10th, 2026

24×7 Live News

Apdin News

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

Byadmin

Sep 10, 2026


തിരുവനന്തപുരം:വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി .കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും.കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ് വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരത്താണ് ആദ്യഘട്ടം.

അടുത്ത രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും. ഇന്ന് വൈകിട്ട് 6: 45നും രാത്രി 12. 45നുമിടയിലുള്ള സമയങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ട്.

അതേസമയം, ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ ആളുകള്‍ കുറച്ച് നിയന്ത്രണം വരുത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

 



By admin