• Thu. Sep 10th, 2026

24×7 Live News

Apdin News

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

Byadmin

Sep 10, 2026


തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി.കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി.

മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് അറിയാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി സണ്ണിജോസഫ് അറിയിച്ചു. ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രയാസം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ വൈദ്യുതി സംഭരിക്കാന്‍ സംവിധാനം ഇല്ല. ഒക്ടോബറില്‍ ഒരു സ്റ്റോറേജ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡര്‍ തലത്തില്‍ മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം അടുത്ത ദിവസം മുതല്‍ നിലവില്‍ വരുമെന്നും കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.



By admin