കണ്ണൂർ : താൻ ബിജെപി വിട്ടുവെന്ന മട്ടിൽ നടക്കുന്ന വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് എ പി അബ്ദുള്ളക്കുട്ടി . സുരേഷ് പുത്തലത്ത് എന്ന വടകര സ്വദേശിയായ സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു സോഷ്യൽ മീഡിയയിൽ കറങ്ങി കൊണ്ടിരിക്കുന്ന ഒരു പെരുംനുണ വാർത്തയുടെ പ്രഭവകേന്ദ്രമെന്നും അദ്ദേഹം ആ ഫെയ്‌ക്ക് ന്യൂസ് പിൻവലിച്ച് മാപ്പപേക്ഷിച്ചിരിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരള രാഷ്‌ട്രീയം ബിജെപി രാഷ്‌ട്രീയത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ . അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ഇത് സുരേഷ് പുത്തലത്ത് വടകര സ്വദേശി സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞ ഒരു പാവം മനുഷ്യൻ
ഇദ്ദേഹമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കറങ്ങി കൊണ്ടിരിക്കുന്ന ഒരു പെരുംനുണ വാർത്തയുടെ പ്രഭവകേന്ദ്രം…
അദ്ദേഹം ആ ഫെയ്‌ക്ക് ന്യൂസ്
പിൻവലിച്ചു മാപ്പപേക്ഷിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി #Narendramodi കാണിച്ച മാതൃകയിൽ ഞാനും ആ പാവത്തോട് പൊറുത്തു കൊടുത്തിരിക്കുന്നു🙏
ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക വന്നപ്പോൾ കേരളത്തിലെചില മുഖ്യധാരാ മാധ്യമങ്ങളും
സോഷ്യൽ മീഡിയ ചർച്ചകളും
പാർട്ടി എന്നെ ഒഴിവാക്കി ,ഒതുക്കി ,വെട്ടി എന്ന രീതിയിലാണ് ചർച്ചകൾ സംഘടിപ്പിച്ചത്.
ഇത് വേദനിപ്പിക്കുന്നതാണ്.
എൻറെ രാഷ്‌ട്രീയ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ആദരവും അംഗീകാരവും നൽകിയ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയാണ്.
കേരളത്തിലെ രാഷട്രീയ ശീലം മറ്റൊന്നാണ്
കോൺഗ്രസിലും,
കമ്മ്യൂണിസ്റ്റ് പാർട്ടികളിലും,
മുസ്ലിം ലീഗിലും
പ്രാദേശിക പാർട്ടികളിലും
സംഘടനാ തെരഞ്ഞെടുപ്പും ഉൽപാർട്ടി ജനാധിപത്യവും ഇല്ലാത്തതുകൊണ്ട്
ഭാരവാഹികൾ സമയാസമയം മാറാറില്ല.
എന്നാൽ ബിജെപിയുടെ ശൈലി വ്യത്യസ്തമാണ്
ഓരോ മൂന്നുവർഷം കൂടുമ്പോഴും ഉൾ പാർട്ടി സംഘടന തെരഞ്ഞെടുപ്പ് നടത്തി പുതിയടീമിനെ അധികാരമേൽപ്പിക്കും .
അതിമനോഹരമായ ആ ജനാധിപത്യത്തിന്റെ
ഭാഗമാണ് ഞാൻ ഉൾപ്പെടെയുള്ളവർക്ക് പകരം പുതിയ യുവ നേതൃത്വം അധികാരത്തിൽ വന്നിട്ടുള്ളത്.
കേരള രാഷ്‌ട്രീയം ബിജെപി രാഷ്‌ട്രീയത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ
അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല.
വന്ദേമാതരം