
തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷം ആസൂത്രിത ശ്രമമാണ് നടത്തിയത്. ഇത് ശരിവെക്കുന്നതാണ് കൗൺസിൽ ജീവനക്കാരന്റെയും വെളിപ്പെടുത്തൽ.
കൗൺസിലർ ഷീബ പാട്രിക്കിന് അറ്റൻഡൻസ് രജിസ്റ്റർ കൈമാറിയതായും, പിന്നീട് അത് തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൗൺസിലർ കെ.എസ്. ശബരിനാഥ് രജിസ്റ്റർ കൈവശപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രജിസ്റ്റർ തിരികെ ആവശ്യപ്പെട്ടപ്പോൾ മിണ്ടിപ്പോകരുതെന്ന് ശബരിനാഥ് ആക്രോശിച്ചതായും ജീവനക്കാരൻ പറഞ്ഞു.
ഹാജര്‍ ബുക്കില്‍ വെള്ളം ഒഴിച്ച് അതിന് ഡാമേജ് വരുത്താന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ ഹാജര്‍ രജിസ്റ്റര്‍ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തതെന്ന് വി വി രാജേഷും മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ കൗൺസിലർമാരെ മുൻ നിർത്തിയായിരുന്നു ശബരീനാഥിന്റെ കയ്യാങ്കളി. മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയന്റെ ഷർട് ശബരീനാഥ് വലിച്ചുകീറി. പുറത്ത് വന്ന വീഡിയോയിൽ ഉദയന്റെ ഷർട്ട് കീറുന്നത്, അദ്ദേഹത്തിന്റെ കഴുത്തിന് പിടിക്കുന്നത്, തല്ലാൻ ശ്രമിക്കുന്നത് എല്ലാം വ്യക്തവുമാണ്
അതേസമയം തിരികെ ഉദയൻ ശബരിനാഥനെ തല്ലാൻ നോക്കിയാൽ കൈ ആദ്യം വീഴുന്നത് ശബരിനാഥൻ മുന്നിൽ നിർത്തിയ സ്ത്രീയുടെ ദേഹത്ത് ആകുമെന്നതും വ്യക്തം . അത് കരുതി കൂട്ടിയായിരുന്നു ശബരീനാഥന്റെ നീക്കം .