• Tue. May 19th, 2026

24×7 Live News

Apdin News

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Byadmin

May 19, 2026


തിരുവനന്തപുരം: കവടിയാർ വാർഡില്‍ നിന്നും മത്സരിച്ച കെ എസ് ശബരിനാഥിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവിയില്‍ നിയമിക്കുമെന്ന അഭ്യൂഹം ശക്തം. എങ്കില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ കവടിയാര്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വരും.

ഇപ്പോഴത്തെ സ്ഥിതിയില്‍ ബി.ജെ.പിയ്‌ക്കാണ് ഏറെ വിജയ സാധ്യതയുള്ളത്. കവടിയാർ പിടിക്കുന്നതോടെ തിരുവനന്തപുരം കോർപ്പറേഷനില്‍ ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് തന്നെ കേവല ഭൂരിപക്ഷമാകും. കേവലം 74 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ശബരിനാഥിനോട് തോറ്റത്. കെ എസ് ശബരീനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയില്‍ നിയമിച്ചാല്‍ ഇരട്ട പദവി ഒഴിവാക്കാൻ കോർപ്പറേഷൻ കൗണ്‍സിലർ സ്ഥാനം ശബരീനാഥിന് രാജിവയ്‌ക്കേണ്ടതായി വരും. ഇവിടെയാണ് ബി.ജെ.പിയുടെ പ്രതീക്ഷയും വർധിക്കാൻ പോകുന്നത്.

ആകെ 101 അംഗങ്ങളുടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയ്‌ക്ക് 50 അംഗങ്ങളേ ഉള്ളൂ. മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 51 വോട്ടുകള്‍ കിട്ടിയത് ഒരു സ്വതന്ത്രന്‍ കൂടി പിന്തുണച്ചതുകൊണ്ടാണ്. ശബരി നാഥന്റെ സീറ്റൊഴിഞ്ഞ് ഉപതെരഞ്ഞെടുപ്പില്‍ കവടിയാര്‍ കൂടി കിട്ടിയാല്‍ ബിജെപിയ്‌ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ കേവലഭൂരിപക്ഷമായ 51 എന്ന് മാജിക് നമ്പര്‍ സ്വന്തമാകും.



By admin