• Fri. Jul 3rd, 2026

24×7 Live News

Apdin News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

Byadmin

Jul 3, 2026


കോട്ടയം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയാത്ത ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി എത്തിച്ച് വില്‍പ്പന നടത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ശാന്തിഗ്രാം എട്ടുവേലില്‍ അമീര്‍ഖാന്‍ (27) ആണ് പിടിയിലായത്. കൊറിയര്‍ വഴി എത്തിയ 80 വയലുകള്‍ അടങ്ങിയ പാഴ്‌സല്‍ വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മൂന്ന് മാസത്തിനിടെ 1.75 ലക്ഷം രൂപയുടെ മരുന്നുകള്‍ ഇയാള്‍ വിറ്റിട്ടുണ്ട്.
ജിമ്മുകളിലും മറ്റും പോകുന്നവരാണ് ഇയാളുടെ പ്രധാന ഇടപാടുകാരെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജും സംഘവുമാണ് മരുന്നുകള്‍ പിടികൂടിയത്. പിടിച്ചെടുത്ത മരുന്നുകള്‍ തുടര്‍നടപടികള്‍ക്കായി കോട്ടയം ജില്ലാ ഡ്രഗ്‌സ് വിഭാഗത്തിന് കൈമാറി.

 

 



By admin