തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് അസോസിയേഷനുകളില്‍ വ്യാപക ക്രമക്കേടുകള്‍.ടെണ്ടറിലും ക്വട്ടേഷനുകളിലും നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല.ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.
സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷന്‍ ആസ്ഥാനത്തും കൗണ്‍സില്‍ ഓഫീസുകളിലും വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്.മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫണ്ട് വിനിയോഗിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ വാടകയ്‌ക്ക് നല്‍കുന്നതിലും വീഴ്ച ഉണ്ടായി. പലയാളുകളില്‍ നിന്ന് പല തുക ഈടാക്കി സ്റ്റേഡിയം വാടകയ്‌ക്ക് നല്‍കി.
ഉദ്യോഗസ്ഥരുടെ ഇഷ്ട പ്രകാരം വൗച്ചറുകള്‍ എഴുതിയെടുക്കുന്നതായ വിവരവും പുറത്തുവന്നിരുന്നു. കായികതാരങ്ങളുടെ പേരില്‍ വാങ്ങിയ ജേഴ്സിയും വിതരണം ചെയ്തിരുന്നില്ല എന്നും വിജിലന്‍സ് കണ്ടെത്തി. സര്‍ക്കാരിന്റെ പുതിയ കായിക നയം വരുന്നതോടെ അഴിമതി പൂര്‍ണമായും തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്. സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചതാണ് കായിക മേഖലയിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍.