• Thu. Apr 23rd, 2026

24×7 Live News

Apdin News

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Byadmin

Apr 23, 2026


കാര്യങ്ങൾ തുറന്ന് പറയുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. തന്റെ ജീവിതത്തിലെ അനുഭവങ്ങൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലൂടെ രഞ്ജിനി പങ്കുവെക്കാറുണ്ട്. ഈയടുത്ത കാലത്ത് താൻ ചെയ്ത വാട്ടർ ഫാസ്റ്റിം​ഗിനെക്കുറിച്ച് രഞ്ജിനി സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഇഷ ഫൗണ്ടേഷനിൽ പോയ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രഞ്ജിനി. തനിക്ക് നല്ല അനുഭവങ്ങളാണ് ഇവിടെ നിന്നുമുണ്ടായതെന്ന് രഞ്ജിനി പറയുന്നു

സദ്​ഗുരുവിനെതിരെയും ഇഷ ഫൗണ്ടേഷനെതിരെയും ഒരുപാട് വിമർശനങ്ങളുണ്ട്. എന്താണ് സത്യം എന്ന് എനിക്കറിയില്ല. എനിക്കറിയാവുന്നത് ഇഷ ഫൗണ്ടേഷൻ ആളുകളെ സഹായിക്കുന്നുണ്ട് എന്നാണ്. ട്രോമയും വേദനയുമുള്ളവർ, ഒറ്റയ്‌ക്ക് കഴിയുന്നവർ, എക്സ്പ്രസ് ചെയ്യാൻ പറ്റാത്തവർ എന്നിവർക്കൊക്കെ ഒരു കംഫർട്ട് നൽകുന്നുണ്ട് ഈ സ്ഥലം. ഒരു ജഡ്ജ്മെന്റ് ഇല്ലാത്ത അന്തരീക്ഷമാണെന്ന് തോന്നുന്നു. മറ്റൊരാളുടെ സങ്കടം കുറയ്‌ക്കാനും സമാധാനം നൽകാനും പറ്റിയാൽ അതൊരു നല്ല കാര്യമാണ്. ഇതുകൊണ്ടായിരിക്കാം ഇഷ ഫൗണ്ടേഷൻ ഇത്രയും വളർന്നതും. ഒന്നുമില്ലാതെ വളരില്ലല്ലോ.

ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞത് അയാൾ കൊലപാതകിയാണ്, എലിഫന്റ് കില്ലറാണ് എന്നൊക്കെയാണ്. എന്താണ് യാഥാർത്ഥ്യം എന്ന് എനിക്കറിയില്ല. തന്നെക്കുറിച്ച് വന്ന ​വിവാദങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ടെന്നും രഞ്ജിനി പറഞ്ഞു. എയർപോർട്ടിൽ ഞാൻ വരി തെറ്റിച്ചു എന്ന് ഇന്നും വിശ്വസിക്കുന്നവരുണ്ട്. ആ എംഎംഎസ് വീഡിയോ എന്റേതാണെന്ന് ഇന്നും വിശ്വസിക്കുന്നവരുണ്ട്. എന്റെ സത്യം എനിക്കറിയാമല്ലോ.

അങ്ങനെ നോക്കുമ്പോൾ ഇഷ ഫൗണ്ടേഷൻ ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ എനിക്കറിയില്ല. ഞാൻ പിശുക്കിയാണെന്ന് എല്ലാവർക്കും അറിയാം. എനിക്ക് വരെ കുറച്ച് കാശ് അവിടെ സംഭാവന ചെയ്യാൻ തോന്നി. ഞാൻ ചെയ്തെന്നും രഞ്ജിനി ഹരി​ദാസ് പറഞ്ഞു.

 



By admin