
ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുത്ത പലരും എന്‍ജിഒകള്‍ സ്വന്തമായി ഉള്ളവരും വിദേശത്ത് നിന്നും ഈ സംഘടനകളുടെ പേരില്‍ കോടികള്‍ വാങ്ങുന്നവരാണ് ഇവര്‍. സിജെപി സമരത്തില്‍ ഇവര്‍ പങ്കെടുക്കുത്ത് ഇവര്‍ക്ക് വിദേശത്ത് നിന്നും എന്‍ജിഒ സംഘടനകളുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന കോടികള്‍ മുടങ്ങാതിരിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വിദേശ സംഭാവനാ നിയന്ത്രണച്ചട്ടത്തിന് തടയിടാന്‍ വേണ്ടിയാണ് ഇവരെല്ലാവരും പാറ്റകളുടെ സമരത്തിലും പാര്‍ലമന്‍റ് മാര്‍ച്ചിലും പങ്കെടുത്തത്. പല ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്ന ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും ഈ സമരം കത്തിക്കാനായി ഉള്ളിലുണ്ടായിരുന്നു. ഇവരുടെ ലക്ഷ്യവും വര്‍ഷം തോറും വിദേശത്ത് നിന്നും കിട്ടുന്ന കോടികള്‍ തടയുന്ന എഫ് സിആര്‍എ ബില്‍ പാസാകരുത് എന്ന് തന്നെയാണ്.
മുതിർന്ന ഇന്ത്യൻ നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മി, 2004-ൽ തന്റെ പിതാവും ഇതിഹാസ കവിയുമായ കൈഫി ആസ്മി സ്ഥാപിച്ച മിജ്‌വാൻ വെൽഫെയർ സൊസൈറ്റി എന്ന എൻജിഒയ്‌ക്ക് നേതൃത്വം നൽകുന്നു. ഉത്തർപ്രദേശിലെ മിജ്‌വാൻ ഗ്രാമത്തിൽ ആസ്ഥാനമായുള്ള ഈ സംഘടന, വിദ്യാഭ്യാസം, സ്വാശ്രയത്വം, നൈപുണ്യ വികസനം എന്നിവയിലൂടെ ഗ്രാമീണ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോടികളാണ് വിദേശത്ത് നിന്നും ലഭിക്കുന്നത്. പുതിയ എഫ് സിആര്‍എ ബില്ലില്‍ ഈ എന്‍ജിഒയ്‌ക്ക് വിദേശധനസഹായം മുടങ്ങുമോ എന്ന ഭയമുണ്ട്. അതിനാലാണ് ഇവര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരത്തില്‍ പങ്കെടുത്തത്.
സിജെപി സമരത്തില്‍ പങ്കെടുത്ത മറ്റൊരാളായ ഹര്‍ഷ് മാന്ദര്‍ എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് രണ്ട് എന്‍ജിഒകളാണ് ഉള്ളത്. ഇതുവരെ കോടികള്‍ ആണ് വിദേശത്ത് നിന്നും ഒഴുകിയെത്തി. അമൻ ബിരാദാരി, സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസ് എന്നിവയാണ് ഈ രണ്ട് എന്‍ജിഒകള്‍. മനുഷ്യാവകാശങ്ങൾ, സാമൂഹിക നീതി, മതേതര ഐക്യദാർഢ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹര്‍ഷ് മാന്ദറിന്റെ ഈ എന്‍ജിഒകള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.