• Mon. Oct 12th, 2026

24×7 Live News

Apdin News

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Byadmin

Oct 12, 2026



കൊല്ലം:സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസ് എടുത്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്.

മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ താന്‍ നിര്‍മാതാവാണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. എന്നാല്‍ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി പണം മടക്കി ചോദിച്ചു.

ഇതോടെ രണ്ടാംകുറ്റി ജംഗ്ഷനില്‍ വച്ച് പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തി. കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് ആരോപണം. ഇതിനിടെ പെണ്‍കുട്ടി സുഹ്യത്തിന്റെ സഹായം തേടി മൊബൈലിലേക്ക് ലൊക്കേഷന്‍ അയച്ചു നല്‍കിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വനിതാ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ ആണ് ഇക്കാര്യം പറയുന്നത്. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

By admin