• Sun. Jul 12th, 2026

24×7 Live News

Apdin News

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

Byadmin

Jul 11, 2026


ലക്നൗ : യുപി വഖഫ് ബോർഡിലേക്ക് ഹിന്ദുക്കളെ നിയമിച്ചതിനെതിരെ കോൺഗ്രസ് നേതാവ് ഷാനവാസ് ആലം . വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്താമെങ്കിൽ, ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദു അംഗങ്ങളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഷാനവാസ് ആലം ആവശ്യപ്പെട്ടു.

എല്ലാ ഹിന്ദു ട്രസ്റ്റുകളിലും അഹിന്ദുക്കളെ നിയമിക്കണം . ഇത് എല്ലാ സമുദായങ്ങൾക്കിടയിലും സാമുദായിക ഐക്യം ശക്തിപ്പെടുത്തും . വഖഫ് ഭേദഗതി നിയമം രണ്ട് അമുസ്ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളായി നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട് . വഖഫിന് ഇത് ഉചിതമാണെന്ന് കരുതുന്നുവെങ്കിൽ, അതേ യുക്തിയിൽ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ഗുരുദ്വാരകൾ, പള്ളികൾ എന്നിവയ്‌ക്കും ഈ നിയമം ബാധകമാക്കണം.

വഖഫ് കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ഈ നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടെങ്കിൽ, ക്ഷേത്രങ്ങളിലും മഠങ്ങളിലും സുതാര്യത ഉറപ്പിക്കാനും ഇത് വേണം . ഇസ്ലാമിക പാരമ്പര്യത്തിൽ, ഏത് മതക്കാർക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഭൂമി ദാനം ചെയ്യാൻ കഴിയും . ഉദാഹരണത്തിന്, പല സ്ഥലങ്ങളിലും, വിഭജനത്തിനുശേഷം പഞ്ചാബിൽ അവശേഷിച്ച മുസ്ലീങ്ങളെ സേവിക്കുന്നതിനായി സിഖുകാർ ശ്മശാനങ്ങൾക്കായി ഭൂമി ദാനം ചെയ്തു.

വാരണാസിയിലെ ജംഗംബാഡി മഠം, അസമിലെ കാമാഖ്യ ക്ഷേത്രം, ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രം, ചിത്രകൂട് (മധ്യപ്രദേശ്) ലെ ബാലാജി ക്ഷേത്രം, അസമിലെ ഉമാനന്ദ ക്ഷേത്രം എന്നിവയ്‌ക്ക് ഔറംഗസേബ് ഭൂമി ദാനം ചെയ്തതായും ഷാനവാസ് ആലം പറഞ്ഞു.



By admin