• Fri. Oct 16th, 2026

24×7 Live News

Apdin News

സൂപ്പർതാരം പുറത്ത്; വിൻഡീസിനെതിരെ പഴയ വജ്രായുധത്തെ കളത്തിലിറക്കാൻ ഇന്ത്യ

Byadmin

Oct 16, 2026


വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ടി-20ക്കുള്ള ഇന്ത്യൻ ടീമിൽ പെസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയെന്ന് റിപ്പോർട്ട്. പരിക്കേറ്റ അർഷ്ദീപ് സിങ്ങിന് പകരമാണ് ഭുവനേശ്വർ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. നാലാം ടി-20യിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. തുടർന്നാണ് താരം പുറത്തായത്.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഭുവനേശ്വർ ഇടം നേടിയിരുന്നു. ഇതിന് മുമ്പ് തന്നെ താരം വിൻഡീസ് പരമ്പരയിലൂടെ തിരിച്ചുവരവ് നടത്താം.

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.

പരമ്പരയിലെ നിർണായകമായ അവസാന പോരാട്ടം നാളെ ബെംഗളൂരുവിലാണ് നടക്കുന്നത്. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.

The post സൂപ്പർതാരം പുറത്ത്; വിൻഡീസിനെതിരെ പഴയ വജ്രായുധത്തെ കളത്തിലിറക്കാൻ ഇന്ത്യ appeared first on .

By admin