• Mon. Jun 29th, 2026

24×7 Live News

Apdin News

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Byadmin

Jun 29, 2026


തിരുവനന്തപുരം: അമ്മയില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും ജയിപ്പിക്കാനും ശ്വേതാ മേനോന്‍ അമിത് ഷായുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് അമ്മയിലെ ചിലര്‍ ആരോപിച്ചെന്നും ഇത് കേട്ട് മനസ്സ് തകര്‍ന്നാണ് ശ്വേതാമേനോന്‍ രാജിവെച്ചതെന്നും ലക്ഷ്മീപ്രിയയുടെ വെളിപ്പെടുത്തല്‍. ഇതോടെ അമ്മയിലെ ശ്വേതാമേനോനടക്കമുള്ളവരുടെ രാജി ചര്‍ച്ചാവിഷയമാവുകയാണ്.

അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയായ അഞ്ജലി നായര്‍, സരയൂ മോഹന്‍, അഞ്ജലി അരവിന്ദ് എന്നിവര്‍ എത്തിയതിനെയാണ് അമ്മ യോഗത്തില്‍ ഒരു വിഭാഗം ഇങ്ങിനെ വ്യാഖ്യാനിച്ചതെന്ന് കരുതുന്നു. നടന്‍ സിദ്ദീഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോനെതിരെ എതിര്‍പ്പുമായി മുന്‍പന്തിയില്‍ ഉണ്ടായിരുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ജിഹാദി, ഇടത്, കോണ്‍ഗ്രസ് പക്ഷങ്ങളില്‍ നിന്നും നിരവധി പേരാണ് ലക്ഷ്മിപ്രിയയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വന്നത്. ഏറ്റവുമൊടുവില്‍ ശാരദക്കുട്ടിയും രംഗത്ത് വന്ന് കടുത്ത ഭാഷയില്‍ ലക്ഷ്മീപ്രിയയെ അധിക്ഷേപിച്ചിരുന്നു. അതിന് മുന്‍പ് വ്ളോഗറായ അദുല്‍ ലക്ഷ്മിപ്രിയ ദുബായില്‍ മദ്യപിച്ച് ലക്കുകെട്ടതായി കണ്ടെന്നും മിഥിലാജ് എന്ന ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍ ലക്ഷ്മീപ്രിയ സെക്സ് റാക്കറ്റില്‍ ഉണ്ടെന്നും ആരോപിച്ചിരുന്നു. എന്തായാലും അന്‍സിബയുടെ നേതൃത്വത്തില്‍ ലക്ഷ്മീപ്രിയയ്‌ക്കെതിരെ നടക്കുന്ന ചെളിവാരിയെറിയലുകള്‍ക്ക് പിന്നില്‍ വമ്പന്മാരുടെ കരങ്ങളുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്.



By admin