• Thu. Jul 16th, 2026

24×7 Live News

Apdin News

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Byadmin

Jul 16, 2026



കെ ജെ ബോസ് സംവിധാനം
ചെയ്യുന്ന ” മോഹിത ” എന്ന സിനിമയുടെ
ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് പുരോഗമിക്കുന്നു. ബോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പുഴയുടെ ഭംഗിയും ഗ്രാമീണതയുടെ വിശുദ്ധിയും മഴയുടെ സംഗീതവും സമ്മേളളിക്കുന്ന അതീവ സുന്ദരമായൊരു ഭൂമികയിലാണ് മോഹിതയുടെ
ചിത്രീകരണം.
M2B2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന മോഹിതയുടെ തിരക്കഥ എഴുതിയിരിക്കുന്നത് പി ആർ ഒ എ എസ് ദിനേശ് സംവിധായകൻ കെ ജെ ബോസും ചേർന്നാണ്. ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവഹിക്കുന്നു. ഈ മൂവർ സംഘത്തിന്റെ സൗഹൃദവും കെട്ടുറപ്പിലുമാണ് സിനിമയുടെ ഒരുക്കം.
ആദിൽ ഷാജഹാൻ,
സീനു സിദ്ധാർഥ് ,
ശ്രദ്ധ ജോസഫ് എന്നിവർ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്,
ബാബുരാജ്, സിമി സജീവ്, അഖില,
രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി,
അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ,
ഡെൻസി,അമൃത് പപ്പൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു. ഗാന രചന സുഭാഷ് ചേർത്തല,
എഡിറ്റർ-ജ്യോതിഷ് കുമാർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിമി സജീവ്,ആർട്ട്-ടി ജി ഗോപി,മേക്കപ്പ്-മനോജ് അങ്കമാലി,
കോസ്റ്റ്യൂംസ്-ബുസി ബി ജോൺ,
കൊറിയോഗ്രാഫി- ഡോക്ടർ സുനിൽ നെല്ലായി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നസീർ ധർമ്മജൻ,
സ്റ്റിൽസ്-സജീവ് മണപ്പുറം,
ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തിൽ,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി,
അസിസ്റ്റന്റ് ഡയറക്ടർ- ഷാലി അഞ്ജന,രാജി, രാജഗോപാൽ. ഡിസൈൻ-ആദിൽ,
പി ആർ ഒ-അഞ്ജു അഷറഫ്.

By admin