• Wed. May 6th, 2026

24×7 Live News

Apdin News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Byadmin

May 6, 2026


പെരുമ്പാവൂർ : 19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫീഖുൽ മൊല്ല (22), മുസ്തഫ മണ്ഡൽ (30) പട്ടിമറ്റം ചൂരക്കോട് ഭാഗത്തുനിന്ന് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കിലോക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്‌ക്കാണ് വിൽപ്പന .. ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റുകളിൽ ആക്കിയായിരുന്നു കച്ചവടം. മുറിയിൽ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞവർഷം റഫീക്കുൽ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയിരുന്നു.

എ എസ് പി പെരുമ്പാവൂർ എ .എസ് .പി ഹാർദിക് മീണ, ഇൻസ്പെക്ടർ ശിവലാൽ എസ്.ഐമാരായ എം. അഭിജിത്ത്, പി.എം മുഹമ്മദ്, അബൂബക്കർ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, സി പി ഒ മാരായ ഒ.എസ് ബിപിൻ രാജ്, എബി ഗോപാലൻ,ടോമി തോമസ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



By admin