• Thu. Oct 22nd, 2026

24×7 Live News

Apdin News

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

Byadmin

Oct 22, 2026


ന്യൂദല്‍ഹി:100 വയസ്സുള്ള ആര്‍എസ്എസിനോട്ട് ജീവനും കൊണ്ട് ഓടിപ്പൊക്കോളൂ എന്ന് കേരളത്തില്‍ വെച്ച് ആഹ്വാനം ചെയ്ത സിപിഎം വനിതായുവനേതാവ് ഐഷി ഘോഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു.

ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍ നല്കണമെന്നാണ് ബാല എന്നൊരാള്‍ പങ്കുവെച്ച പോസ്റ്റ് വൈറലാണ്. “കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള മർദ്ദനത്തെത്തുടർന്ന് ഐഷി ഘോഷിന്റെ തലയിൽ 16 തുന്നലുകൾ ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു. തലയ്‌ക്ക് ചുറ്റും ബാന്‍റേജ് കൊണ്ട് പൊതിഞ്ഞിരുന്നു. ഇപ്പോഴത് വെറും ഒരു ‘ഹാൻസാപ്ലാസ്റ്റ്’ (ബാൻഡേജ്) ഒട്ടിച്ച നിലയിലേക്ക് മുറിവ് ചുരുങ്ങിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഇങ്ങിനെ തല മാറുമ്പോള്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ഐഷി ഘോഷിന് തന്നെ നല്‍കണം എന്നാണ് ബാലയുടെ കമന്‍റ്.

പേടിച്ചോടുന്നത് ആര്‍എസ്എസല്ല, ഐഷി ഘോഷിന്റെ പാര്‍ട്ടിക്കാരാണെന്ന് പറഞ്ഞ് ജുന്‍ജുന്‍ എന്നയാള്‍ പങ്കുവെച്ച ഒരു ടോള്‍ ഇങ്ങിനെയാണ്. “കേരളത്തില്‍ വെച്ചാണ് ബിജെപിയോടും ആർഎസ്എസിനോടും ‘ജീവൻ രക്ഷിക്കാൻ ഓടിക്കോളാൻ’ ഐഷി ഘോഷ് ആഹ്വാനം ചെയ്തത്. എന്നാൽ സ്വന്തം മണ്ഡലമായ ജമുരിയയിൽ, കെട്ടിവെച്ച തുക (ഡെപ്പോസിറ്റ്) പോലും തിരിച്ചുപിടിക്കാൻ ഐഷി ഘോഷിന്റെ സിപിഎമ്മിന് കഴിഞ്ഞില്ല! 2021-ൽ കനത്ത പരാജയം നേരിട്ട സിപിെം, 2026-ൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ യഥാർത്ഥത്തിൽ ഓടിപ്പോകുന്നത് അവരുടെ വോട്ടർമാരായ സിപിഎമ്മുകാരാണ്.” – ഐഷി ഘോഷിനെ പരിഹസിക്കുന്ന സോഷ്യല്‍മീഡിയയിലെ ഒരു കമന്‍റാണിത്.

ബംഗാളിലെ ഐഷി ഘോഷിന്റെ മണ്ഡലമായ ജമുരിയയിലെ 2026ലെ തെരഞ്ഞെടുപ്പ് ഫലവും പങ്കുവെച്ചിട്ടുണ്ട്.



By admin