• Mon. Oct 19th, 2026

24×7 Live News

Apdin News

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

Byadmin

Oct 19, 2026


കോഴിക്കോട്: 61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്. കോഴിക്കോട് തളി ക്ഷേത്രത്തിലായിരുന്നു നീരജ് മാധവന്റെ അമ്മയായ ലത മാധവന്റെ നൃത്തം അരങ്ങേറിയത്.

ഗുരുവിനും സഹനര്‍ത്തകര്‍ക്കും ഒപ്പമാണ് ലതയും ചുവടുവെച്ചത്. ഇതിന്റെ വീഡിയോ പിന്നീട് നീരജ് മാധവന്‍ തന്നെ തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചു. അമ്മയുടെ നൃത്തവീഡിയോകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഈയിടെ അമ്മയുടെ ലൈവ് പെര്‍ഫോമന്‍സ് നേരിട്ട് കാണാന്‍ സാധിച്ചുവെന്ന രീതിയില്‍ അതീവവൈകാരികമായ കുറിപ്പാണ് നീരജ് മാധവ് പങ്കുവെച്ചത്.

തനിക്ക് പ്രിയപ്പെട്ട നൃത്താവതരണം കുടുംബത്തിനായി പിന്നീട് അമ്മ മാറ്റിവെച്ചതില്‍ നീരജ് മാധവനും വിഷമമുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സംസ്ഥാനതലവിജയി ആയിരുന്നു. പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കില്‍ നൃത്തം മാറ്റിവെച്ചു അമ്മ എന്നും നീരജ് മാധവ് വെളിപ്പെടുത്തുന്നു.

By admin