• Sun. Jun 28th, 2026

24×7 Live News

Apdin News

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Byadmin

Jun 28, 2026


ബേണ്‍: 66ാം വയസ്സിലും യുവത്വത്തിനും ആവേശത്തിനും നൃത്തപാടവത്തിനും യാതൊരു കുറവില്ലെന്നും തെളിയിക്കുകയായിരുന്നു സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ നടന്ന സ്റ്റേജ് ഷോയില്‍. നടി. സ്വാസികയ്‌ക്കും സാനിയ ഇയ്യപ്പനും ഒപ്പമാണ് മോഹന്‍ലാലിന്റെ ഈ ചുവടുവെയ്‌പ്. മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്നായിരുന്നു ഈ ഷോയുടെ പേര്.

ഈ ഇല്ലുമിനാച്ചി പാട്ടിനൊപ്പമുള്ള ലാലേട്ടന്റെ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്. ഫഹദ് ഫാസില്‍ നായകനായ സിനിമയിലെ ഗാനമായ ഇല്ലുമിനാച്ചിയ്‌ക്കും ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിനും ലാല്‍ ചുവടുവെച്ചു. ബിയോണ്ട് ദ സ്ക്രീന്‍ എന്ന വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഈ ഷോയില്‍ യുവ നര്‍ത്തകന്‍ റംസാന്‍ മുഹമ്മദിന്റെ സംഘവും തമാശ സ്കിറ്റുകളും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.



By admin