ചെന്നൈ: തമിഴ്നാട്ടിൽ വിജയിയുടെ ടിവികെ സർക്കാർ രൂപീകരിക്കാൻ അനിശ്ചിതത്വം തുടരുന്നു. 118 എംഎൽഎമാരെ തികയ്‌ക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുകയാണ് ടിവികെ. പുതിയ സർക്കാർ വരട്ടെ എന്ന് സ്റ്റാലിനും അനുവാദം നൽകിയിട്ടും 113 എംഎൽഎമാരെ നേടാൻ സാധിച്ചിട്ടും 5 എംഎൽഎമാർക്ക് വേണ്ടിയാണ് ടിവികെ ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ഇതിനിടെ ഡിഎംകെ നേതാവ് സ്റ്റാലിൻ തന്റെ എംഎൽഎമാരുമായി കൂടിക്കാഴ്‌ച്ച നടത്തി. ഒരു നല്ല പ്രതിപക്ഷ പാർട്ടി ആയിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ പ്രതികരിച്ചു. അതിനായി ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.എന്നാൽ ചില തീരുമാനങ്ങൾ പാർട്ടിയുടെ താൽപ്പര്യാർത്ഥം സ്വീകരിക്കണം. എന്ത് തീരുമാനം എടുത്താലും അംഗങ്ങൾ അത് പാലിക്കണം. മുതിർന്ന എക്സിക്യൂട്ടീവുകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 10 വരെ എംഎൽഎമാരോട് ചെന്നൈയിൽ തന്നെ തുടരാനും അദ്ദേഹം ഉത്തരവിട്ടു. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചുവർഷമായി ഡിഎംകെ നടപ്പിലാക്കിയ പദ്ധതികൾ അതേപടി തുടർന്നാൽ മാത്രമേ തമിഴ്നാട്ടിൽ വികസനം പൂർത്തിയാകൂ എന്നും കൂട്ടിച്ചേർത്തു.
അതേസമയം മറുവശത്ത് പുതുച്ചേരിയിൽ യോഗം ചേർന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി കൂടിയാലോചന നടത്തിയതായും റിപ്പോർട്ട് ഉണ്ട്. പാർട്ടിയിലെ ചില എംഎൽഎമാർ ടി വി കെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ പളനി സ്വാമി ഇടഞ്ഞുനിൽക്കുന്നതായാണ് സൂചന.
എഐഎഡിഎംകെ എംഎൽഎമാർ നിലവിൽ പുതുച്ചേരിയിലെ ഒരു റിസോർട്ടിലാണ് താമസിക്കുന്നതെന്നാണ് സൂചന. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി ടിവികെയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എഐഎഡിഎംകെയ്‌ക്ക് ബാഹ്യ പിന്തുണ നൽകാൻ ഡിഎംകെ തീരുമാനിച്ചതായും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. മാത്രമല്ല ഡിഎംകെയുംകെയും എ ഐ എ ഡിഎംകെയും. സംയുക്തമായി സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യവുമായി തന്നെ സമീപിച്ചാൽ സ്വീകരിക്കുമെന്ന് ഗവർണർ രാജേന്ദ്രനാഥ് അർലേഖറും പ്രതികരിച്ചു.എസ്.ആർ. ബൊമ്മൈ കേസിലെ ഉത്തരവ് നിലവിലെ സാഹചര്യത്തിൽ ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷത്തിന് ആവശ്യമായ തെളിവുകളുമായി വരുന്ന ഏത് പാർട്ടിയെയും താൻ അംഗീകരിക്കുമെന്നും പരിഗണിക്കുമെന്നുമാണ് ഗവർണറുടെ നിലപാട്. അതേസമയം സർക്കാർ രൂപീകരണത്തിന് ഉദ്ദേശമില്ല എന്നായിരുന്നു സ്റ്റാലിൻ നേരത്തെ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. ഒരു പുതിയ സർക്കാർ വരണമെന്നതാണ് ജനങ്ങളുടെ താല്പര്യം അത് അങ്ങനെ തന്നെ സംഭവിക്കട്ടെ. ഒരു ആറുമാസം തങ്ങൾ ടിവികെയുടെ ഭരണം നിരീക്ഷിക്കും എന്നും ആ ഭരണം കാണണം എന്നു ആയിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്. മാസം സ്ത്രീകൾക്ക് 2500 രൂപ നൽകും എന്നാണ് ടിവികെയുടെ പ്രതികരണം അങ്ങനെ നൽകാൻ സാധിക്കില്ല എന്നും 2500 രൂപ ഇല്ലെങ്കിലും ആയിരം രൂപ ഞങ്ങൾ നൽകുന്നതുപോലെയെങ്കിലും നൽകാൻ സാധിക്കട്ടെ എന്നും എംകെ സ്റ്റാലിൻ പ്രതികരിച്ചു.