ജോസിന്റെ മുന്നണിപ്രവേശം; സമ്മര്‍ദം ശക്തമായാല്‍ സി.പി.ഐ. വഴങ്ങും, തദ്ദേശതിരഞ്ഞെടുപ്പില്‍ സഹകരിക്കും

തിരുവനന്തപുരം: സി.പി.എം. സമ്മര്‍ദം ശക്തമായാല്‍ ജോസ് കെ. മാണി വിഭാഗവുമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ സി.പി.ഐ. സമ്മതം മൂളിയേക്കും. എന്നാല്‍ ജോസ് കെ. മാണി പക്ഷത്തെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടില്‍ സി.പി.ഐ. മാറ്റം വരുത്തിയിട്ടില്ല. ജോസ് കെ. മാണിയെ മുന്നണിയിലേക്ക്  എടുക്കുന്നത് സി.പി.എമ്മിന് അത്ര എളുപ്പമാകില്ലെന്നാണ് സി.പി.ഐ. നേതാക്കന്മാരുടെ നിലപാടില്‍നിന്ന് വ്യക്തമാകുന്നത്. സി.പി.എം. സമ്മര്‍ദം ശക്തമാക്കിയാല്‍ കോട്ടയം ജില്ലയില്‍ മാത്രം സഹകരണത്തിന് സി.പി.ഐ. സമ്മതിച്ചേക്കും. അതും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മാത്രം. തദ്ദേശ തിരഞ്ഞെടുപ്പിലെ സഖ്യം […]

ചികിത്സ തേടിയെത്തിയ ആള്‍ക്ക് കോവിഡ്; ആശുപത്രി ജീവനക്കാർ ക്വാറന്റീനില്‍

കൊച്ചി: എറണാകുളം കടവന്ത്രയിലെ ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ ചികിത്സ തേടിയത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  കടവന്ത്രയിലെ ഫ്‌ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ […]

മുഖാവരണം നിര്‍ബന്ധം, അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല; പകര്‍ച്ചവ്യാധി നിയമഭേദഗതി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം. ഒരുവര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല.  വിവാഹച്ചടങ്ങുകളില്‍ ഒരേസമയത്ത് പരമാവധി 50 പേര്‍. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍. മുഖാവരണം, സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം. […]

വയോധികന്‍ വെട്ടേറ്റു മരിച്ചു: ഭാര്യാ സഹോദരന്‍ അറസ്‌റ്റില്‍

ഹരിപ്പാട്‌: വയോധികന്‍ വെട്ടേറ്റു മരിച്ചു. സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം എരിയ്‌ക്കാവ്‌ മൂന്നുകുളങ്ങര വീട്ടില്‍ ശ്രീകുമാരപിള്ള(65)യാണ്‌ മരിച്ചത്‌. സംഭവത്തില്‍ ഈ വീട്ടില്‍ തന്നെ താമസിച്ചു വരുന്ന ഭാര്യാ സഹോദരനായ കൃഷ്‌ണന്‍നായരെ(63) പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. സ്‌ഥിരമായി മദ്യപിച്ചു എത്തുന്ന ശ്രീകുമാരപിള്ള ഭാര്യ ലളിതയുമായി വഴക്കിടുന്നത്‌ പതിവായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയുമാണ്‌. കഴിഞ്ഞ ദിവസം മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നതിനിടയില്‍ കൃഷ്‌ണന്‍നായര്‍ ഇടപെട്ട്‌ തടയുകയും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും […]

നാവികസേന ഓഫീസര്‍ ചമഞ്ഞ്‌ തട്ടിപ്പ്‌; പശ്‌ചിമ ബംഗാള്‍ സ്വദേശി അറസ്‌റ്റില്‍

കൊച്ചി: നേവല്‍ ബേസിന്‌ സമീപം നാവികസേന ഓഫീസര്‍ ചമഞ്ഞെത്തിയയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പശ്‌ചിമ ബംഗാള്‍ സ്വദേശി രാജ്‌നാഥ്‌ (23) ആണ്‌ അറസ്‌റ്റിലായത്‌. നേവി ഉദ്യോഗസ്‌ഥരുടെ യൂണിഫോം ധരിച്ച്‌ ഇയാള്‍ വിവിധ സ്‌ഥലങ്ങളില്‍ യാത്ര ചെയ്യുകയും ടിക്‌ ടോകില്‍ വീഡിയോ അപ്‌ ലോഡ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒകേ്‌ടാബറില്‍ കൊച്ചിയിലെത്തിയ ഇയാള്‍ തേവര മട്ടുമ്മേല്‍ വാട്ടര്‍ ടാങ്ക്‌ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ്‌ താമസിച്ചിരുന്നത്‌. ഇയാള്‍ക്കെതിരെ നാവിക സേന ഉദ്യോഗസ്‌ഥന്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയതിന്‌ ഐ.പി.സി 140 […]

ബാഡ്‌മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു

ബെയ്‌ജിങ്‌: ബാഡ്‌മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു. 37 വയസുകാരനായ ലിന്‍ രണ്ടു പതിറ്റാണ്ട്‌ പിന്നിട്ട കരിയറിനാണു തിരശീലയിട്ടത്‌.ഒളിമ്പിക്‌സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം അഞ്ചു തവണ ലോക ചാമ്പ്യനുമായി. ബാഡ്‌മിന്റണിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരവുമാണ്‌. 2008 ലെ ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലുമാണ്‌ അദ്ദേഹം സ്വര്‍ണ മെഡല്‍ നേടിയത്‌. കോവിഡ്‌-19 വൈറസ്‌ ബാധയെത്തുടര്‍ന്നു ടോക്കിയോ ഒളിമ്പിക്‌സ് അനിശ്‌ചിതത്വത്തിലായതോടെ കാത്തുനില്‍ക്കാതെ ലിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.ഇപ്പോള്‍ 37 വയസായി. ശാരീരിക […]

காஷ்மீர் குல்காம் என்கவுண்டரில் மேலும் ஒரு பயங்கரவாதி சுட்டுக்கொலை

காஷ்மீரின் குல்காம் பகுதியில் பாதுகாப்பு படையினர் நடத்திய என்கவுண்டரில் ஹுஸ்புல் முஜாகிதீன் பயங்கரவாதிகள் 2 பேர் கொல்லப்பட்டனர். ஸ்ரீநகர்: காஷ்மீரின் குல்காம் மாவட்டத்தில் உள்ள ஆரா பகுதியில் பயங்கரவாதிகள் பதுங்கி இருப்பதாக பாதுகாப்பு படையினருக்கு நேற்று தகவல் கிடைத்தது.  இதையடுத்து, போலீசார் மற்றும் பாதுகாப்பு படையினர் அந்தப் பகுதியை சுற்றி வளைத்தனர். அங்கு தேடுதல் வேட்டையில் ஈடுபட்டபோது மறைந்திருந்த பயங்கரவாதிகள், பாதுகாப்புப் படையினரை நோக்கி துப்பாக்கிச்சூடு நடத்தினர். இதனால் இரு தரப்பிற்கும் இடையே துப்பாக்கிச் சண்டை நடந்தது. […]

ജയ്‌പുരില്‍ കൂറ്റന്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയം വരുന്നു

ജയ്‌പുര്‍: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ്‌ സ്‌റ്റേഡിയം രാജസ്‌ഥാനിലെ ജയ്‌പുരില്‍ ഒരുങ്ങുന്നു. ജയ്‌പുര്‍-ഡല്‍ഹി ദേശീയ പാതയോടു ചേര്‍ന്നു ചോമ്പ്‌ ഗ്രാമത്തിലാണ്‌ സ്‌റ്റേഡിയം നിര്‍മിക്കുക. ജയ്‌പുരില്‍നിന്ന്‌ 25 കിലോ മീറ്റര്‍ അകലെയാണു ചോമ്പ്‌.സ്‌ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്നു രാജസ്‌ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി മഹേന്ദ്ര ശര്‍മ പറഞ്ഞു. നാലു മാസത്തിനുള്ളില്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 100 ഏക്കറിലാണു സ്‌റ്റേഡിയം ഉയരുന്നത്‌. ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഒരേ സമയം 4,000 വാഹനങ്ങള്‍ക്കു പാര്‍ക്ക്‌ […]

US Ambassador to India wishes Americans I-Day

NEW DELHI: US Ambassador to India Kenneth I. Juster on Saturday extended wishes to the Americans on the occasion of the country’s 244th Independence Day.“From all of us at the U.S. Mission in India, we wish our United States of America a very Happy 244th Birthday! #IndependenceDay #4thofJuly,” Juster tweeted.Earlier today, Prime Minister Narendra Modi […]

കോവിഡ്‌ കാലത്തെ സേവനം; കൺസ്യൂമർഫെഡിന്‌ അംഗീകാരം

കൊച്ചികോവിഡ്‌ അതിജീവനത്തിന്‌ കരുത്തായി പ്രവർത്തിച്ച കൺസ്യൂമർഫെഡിന്‌ സഹകരണവകുപ്പിന്റെ ആദരം. കോവിഡ് കാലത്തെ ജനോപകാരപ്രവർത്തനത്തിന് സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിനാണ് കൺസ്യൂമർഫെഡ്‌ അർഹമായത്. ലോക്ക്‌ഡൗൺ കാലത്ത്‌ കൺസ്യൂമർഫെഡ്‌ മൂന്നുമാസത്തേക്കുള്ള സാധനങ്ങൾ മുൻകൂട്ടി ശേഖരിച്ചു. അരി, പഞ്ചസാര ഉൾപ്പെടെ 10 സാധനങ്ങളുടെ സംഭരണം മൂന്നിരട്ടിയാക്കി. ഇതിനുപുറമെ മരുന്നും‌  സാനിറ്റൈസറും മാസ്കും‌ വിതരണം ചെയ്തു. 55 കോടി രൂപയുടെ വിൽപ്പനയാണ്‌ നടത്തിയത്‌. 45 മൊബൈൽ ത്രിവേണികൾവഴി വീട്ടുപടിക്കൽ സാധനങ്ങളെത്തിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും വയോധികർക്കും സാധനങ്ങൾ നേരിട്ടെത്തിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ആദ്യഘട്ടത്തിൽ ആരംഭിച്ച […]