• Sat. Nov 7th, 2026

24×7 Live News

Apdin News

ഉച്ചാരണശുദ്ധി ഇല്ല ദളിത് വിദ്യാര്‍ഥിയെ ക്ലാസില്‍ വച്ച് പരിഹസിച്ച് അധ്യാപകന്‍; പരസ്യമായി നാക്ക് വടിപ്പിച്ചു

Byadmin

Nov 7, 2026


തിരുവനന്തപുരം:തേവലക്കാട് എസ് എന്‍ യുപി സ്‌കൂളില്‍ അധ്യാപകന്റെ ക്രൂരത. ഉച്ചാരണശുദ്ധിയില്‍ ഇല്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വെച്ച് നാക്ക് വടിപ്പിച്ചെന്ന് പരാതി. കുട്ടിയുടേയും സഹപാഠികളുടേയും പരാതിക്ക് പിന്നാലെ അധ്യാപകന്‍ ആകര്‍ഷ് എസ് എസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം തുടങ്ങി.

ക്ലാസില്‍ കുട്ടി എന്തോ വാക്ക് പറഞ്ഞത് തിരിഞ്ഞില്ലെന്ന് പറഞ്ഞ് അധ്യാപകന്‍ പരിഹസിച്ചെന്നും മറ്റൊരു കുട്ടിയെ വിട്ട് ഈര്‍ക്കില്‍ എടുപ്പിച്ച് പരസ്യമായി നാക്ക് വടിപ്പിച്ചെന്നുമാണ് പരാതി. മാസങ്ങളോളം ഈ സംഭവം പുറംലോകമറിഞ്ഞില്ല. പിന്നീട് സ്‌കൂളിലെ തന്നെ ചില ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായാണ് വിഷയം ബാലാവകാശ കമ്മീഷന് മുന്നിലേക്ക് എത്തുന്നത്.

അപമാനിക്കപ്പെട്ട കുട്ടി സംഭവം ഉള്ളിലൊതുക്കിയെങ്കിലും ആ അവസ്ഥ കണ്ട് മറ്റ് കുട്ടികള്‍ക്ക് ദുഃഖം തോന്നുകയും അവരത് ഹെഡ്മാസ്റ്ററോടും മറ്റ് അധ്യാപകരോടും പറയുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കുന്നത്. ചൈല്‍ഡ്‌ലൈന്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.

By admin