• Tue. Aug 18th, 2026

24×7 Live News

Apdin News

ഓണക്കിറ്റ് വിതരണത്തില്‍ വീഴ്ച ഇല്ല; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1105 കോടി അനുവദിച്ചു; വിതരണം നാളെ മുതല്‍; മുഖ്യമന്ത്രി

Byadmin

Aug 18, 2026


സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആറ് ലക്ഷം കിറ്റുകള്‍ തയ്യാറാക്കിയെന്നും വിലക്കയറ്റം നിയന്ത്രിച്ചെന്നും മുഖ്യമന്ത്രിയുടെ അവകാശവാദം. വിപണിയിലിടപെടാന്‍ സപ്ലൈക്കോക്ക് 51 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കിറ്റ് വിതരണത്തില്‍ പുറത്ത് വന്നത് തെറ്റായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. ആകെ കിറ്റുകള്‍ തയാറാക്കി വച്ചിരിക്കുന്നത് ആറ് ലക്ഷത്തിലധികമാണ്. മൂന്ന് ലക്ഷത്തിലധികം കിട്ടുകള്‍ റേഷന്‍ കടകളിലെത്തിച്ചു. ഇതാണ് കൊടുക്കേണ്ട സമയം. അത്തം തുടങ്ങിയതേയുള്ളു. മാവേലി സ്‌റ്റോറുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ കൃത്യമായിട്ടുണ്ട്. കൃത്യമായ ഇടപെടല്‍ അവിടെ നടക്കുന്നുണ്ട്. ഒരു വിലക്കയറ്റവുമില്ലാതെ എല്ലാ ഔട്ട്‌ലറ്റുകളിലും ഈ സാധനങ്ങളുണ്ട്. 10 ഇനങ്ങള്‍ക്ക് കഴിഞ്ഞ ഓണത്തേക്കാള്‍ വില കുറച്ചു – അദ്ദേഹം പറഞ്ഞു.

അതേസമയം, ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1105 കോടി അനുവദിച്ചു. നാളെ മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം നേരത്തെയാക്കും. പെന്‍ഷന്‍ ഒരുമാസം പോലും മുടങ്ങാതെ കൊടുക്കണമെന്നുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗം കൂടിയാണിത് – മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വിതരണത്തിന് 132.5 കോടി രൂപ അനുവദിച്ചു. അംഗണവാടി പെന്‍ഷന്‍കാരുടെ കൂടിശിക തീര്‍ക്കാന്‍ പണം അനുവദിച്ചു. ജൂലൈ വരെയുളള കുടിശിക തീര്‍ക്കും. പിന്നോക്ക വിഭാഗ സ്‌കോളര്‍ഷിപ്പിന് 312 കോടി അനുവദിച്ചു. കനത്ത ധനപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഓണക്കാലത്ത് ഇത്രയും തുക ചെലവഴിക്കുന്നത്. അത് സര്‍ക്കാരിന്റെ കടമയാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.

By admin