• Fri. Jun 12th, 2026

24×7 Live News

Apdin News

കരുണാകരന്റെ കാലത്തെ വവ്വാലുകൾക്ക് എന്ത് പറ്റി? പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, മറുപടിയില്ലാതെ ആരോഗ്യമന്ത്രി

Byadmin

Jun 12, 2026


തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ മന്ത്രിയായ കെ മുരളീധരൻ മുൻപ് നടത്തിയ ഒരു പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൻതോതിൽ ചർച്ചയാകുന്നു. കേരളത്തിൽ നിപാ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, മുൻപ് ഇടതുപക്ഷ സർക്കാരിനെ പരിഹസിക്കാൻ മുരളീധരൻ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.

ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ നാട്ടിൽ അനർഥങ്ങൾ സംഭവിക്കുമെന്നും, ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’ എന്ന അവസ്ഥയാണ് കേരളത്തിനെന്നുമായിരുന്നു 2021-ൽ മുരളീധരൻ പ്രസംഗിച്ചത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വർഷങ്ങളായെന്നും അന്ന് അദ്ദേഹം ഇടതുപക്ഷ ഭരണത്തെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു.

കേരളത്തിൽ നിപാ ബാധയുണ്ടായതിനെ ശാസ്ത്രീയമായ കാരണങ്ങൾ തിരയുന്നതിന് പകരം തികച്ചും രാഷ്ട്രീയവൽക്കരിക്കാനായിരുന്നു അന്ന് മുരളീധരൻ ശ്രമിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. “ഈ അടുത്തകാലത്തൊരുരോഗം വന്നു, നിപാ. അത് കേരളത്തിൽ മാത്രമാണ് ഉണ്ടായത്. വവ്വാലിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ ഭരിച്ചപ്പോൾ കേരളത്തിൽ വവ്വാലുകൾ ഉണ്ടായിരുന്നു. പിന്നെ എന്താണ് ഇപ്പോൾ മാത്രം രോഗം പടരാൻ കാരണം?” എന്നായിരുന്നു അന്ന് മുരളീധരന്റെ പരിഹാസം.

ശാസ്ത്രീയ ബോധമില്ലാതെ അന്ന് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം പ്രസംഗിച്ച ആരോഗ്യ മന്ത്രിക്ക്, ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. അന്ന് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിപാ വന്നപ്പോൾ അതിനെ ശാസ്ത്ര വിരുദ്ധമായി നേരിട്ടയാൾ, ഇന്ന് ആരോഗ്യ വകുപ്പിന്റെ തലപ്പത്തിരിക്കുമ്പോൾ എന്ത് മറുപടിയാണ് നൽകുകയെന്ന് ജനങ്ങൾ ചോദിക്കുന്നു. ആരോഗ്യ മന്ത്രിക്ക് ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.

By admin