• Wed. Jul 22nd, 2026

24×7 Live News

Apdin News

കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിംഗിന്റെ ‘ലളിതം മലയാളം’ പദ്ധതിക്ക് നാളെ തുടക്കമാകും

Byadmin

Jul 21, 2026


മനാമ: മലയാള ഭാഷയുടെ പ്രചാരണത്തിനും പ്രവാസി വിദ്യാർഥികളിൽ മാതൃഭാഷയോടുള്ള സ്നേഹവും അടുപ്പവും വളർത്തുന്നതിനുമായി കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ വനിതാ വിംഗ് സംഘടിപ്പിക്കുന്ന ‘ലളിതം മലയാളം’ പദ്ധതിക്ക് നാളെ (ജൂലൈ 22, ബുധൻ) തുടക്കമാകും.

പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് മനാമയിലെ കെഎംസിസി ഹാളിൽ നടക്കും. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ-സംസ്ഥാന നേതാക്കളും വനിതാ വിംഗ് ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

പ്രവാസി കുട്ടികൾക്ക് ലളിതവും ആസ്വാദ്യകരവുമായ പഠനരീതിയിലൂടെ മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള അടിസ്ഥാന പരിശീലനം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭാഷാ പഠനത്തോടൊപ്പം മലയാള സംസ്കാരം, സാഹിത്യം, പാരമ്പര്യം എന്നിവ പരിചയപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങളും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികളും രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ആക്ടിങ് പ്രസിഡന്റ് ഹൈറുന്നിസ റസാഖും ജനറൽ സെക്രട്ടറി ശബാന ടീച്ചറും അറിയിച്ചു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 36725287, 37953599 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post കെഎംസിസി കോഴിക്കോട് ജില്ലാ വനിതാ വിംഗിന്റെ ‘ലളിതം മലയാളം’ പദ്ധതിക്ക് നാളെ തുടക്കമാകും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin