• Thu. Jul 23rd, 2026

24×7 Live News

Apdin News

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

Byadmin

Jul 21, 2026


ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. പൊലീസ് നടപടി ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാകാത്തത്. പ്രതിഷേധങ്ങളെയും വിയോജിപ്പിക്കുകയും അടിച്ചമർത്താനുള്ള സമീപനം ജാതിപത്യത്തിന് യോജിച്ചതല്ല. ഭയപ്പെടുത്തി ഭരണം മുന്നോട്ടു കൊണ്ടു പോകാനാണ് കേന്ദ്രസർക്കാർ ശ്രമം. ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല.

എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല. രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയർത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

By admin