
തിരുവനന്തപുരം: യുപിഎസ്സി ഇന്ത്യാ ഗവൺമെന്റിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
വിശദമായ പരസ്യം നമ്പർ 04/2026 ഉദ്യോഗാർഥികൾക്കുള്ള നിർദേശങ്ങൾക്കൊപ്പം കമ്മിഷന്റെ വെബ്സൈറ്റായ https://upsc.gov.in-ൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഈ മാസം 29 വരെ ഓൺലൈൻ റിക്രൂട്ട്മെന്റ് ആപ്ലിക്കേഷൻ പോർട്ടൽ https://upsconline.nic.in/ora/ വഴി അപേക്ഷിക്കാം.
പോർട്ടലിൽ നൽകിയിട്ടുള്ള വിശദമായ നിർദേശങ്ങൾ പാലിച്ചു വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്.