• Fri. May 15th, 2026

24×7 Live News

Apdin News

ജനം വിജയ്‌യെ ഏൽപ്പിച്ചത് സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തം; മലേഷ്യൻ പ്രധാനമന്ത്രി

Byadmin

May 15, 2026


ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്ക്ക് അഭിനന്ദനമറിയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. തന്റെ സുഹൃത്തിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് എക്‌സ് പോസ്റ്റ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും തകര്‍ത്തെറിയുന്ന വിജയ്‌യെയാണ് സിനിമയില്‍ കണ്ടതെന്നും ഇപ്പോള്‍ സിനിമയിലെ ഏതൊരു വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

മലേഷ്യയ്ക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിനും ഇടയിലുള്ള ദീര്‍ഘകാല സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. അഴിമതി വിരുദ്ധ വാഗ്ദാനങ്ങള്‍, യുവജന മുന്നേറ്റം, രാഷ്ട്രീയ മാറ്റം എന്നിവ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

സിനിമാ സൂപ്പര്‍സ്റ്റാറില്‍ നിന്ന് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനിലേക്കുള്ള നടന്റെ മാറ്റത്തെ ഈ തെരഞ്ഞെടുപ്പ് അടയാളപ്പെടുത്തി. യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും ശക്തമായ പിന്തുണ അദ്ദേഹത്തിന്റെ പ്രചാരണത്തിന് ലഭിച്ചു.

അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും സ്‌ക്രീനില്‍ പരാജയപ്പെടുത്തുന്നത് ആരാധകര്‍ വര്‍ഷങ്ങളായി കാണുന്നു, തമിഴ്നാട്ടിലെ ജനങ്ങള്‍ ‘സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ഏതൊരു വേഷത്തേക്കാളും വളരെ വലിയ ഉത്തരവാദിത്തം ഇപ്പോള്‍ വിജയ്യെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin