• Wed. Nov 18th, 2026

24×7 Live News

Apdin News

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

Byadmin

Nov 18, 2026


ന‍്യൂഡൽഹി: 7 ദിവസത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ നിന്നും മോചിതരായി ആഴ്ചകൾക്ക് ശേഷം കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും സ്പെഷ‍്യൽ എക്സിക‍്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. തന്‍റെ ഡൽഹിയിലെ താമസസ്ഥലത്തിന്‍റെ മേൽവിലാസം പരിശോധിച്ചുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹാജരായതെന്ന് സൗരവ് ദാസ് പറഞ്ഞു.

ഡൽഹി പൊലീസ് രേഖകൾ പുറത്തുവിടില്ലെന്ന നിബന്ധനയോടെയാണ് താൻ രേഖകൾ നൽകിയതെന്നും തന്‍റെ വീടിന്‍റെ മേൽവിലാസം പൊലീസിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാൽ ഒരുലക്ഷം അംഗങ്ങളുള്ള പൊലീസ് സേനയ്ക്ക് സൗരവ് ദാസ് എവിടെയാണ് താമസിക്കുന്നത് സ്ഥിരീകരിക്കാൻ കഴിയുന്നില്ലയെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഇഎം കോടതിയിലും താൻ ചില രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ സൗരവ് ദാസ് പൊലീസോ കോടതിയോ വിവരങ്ങൾ പുറത്തുവിടരുതെന്ന് ജഡ്ജി ഉത്തരവിട്ടിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയതിനാണ് സിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. പിന്നീട് വിട്ടയക്കുകയായിരുന്നു.

By admin