• Wed. Nov 18th, 2026

24×7 Live News

Apdin News

കോണ്‍ഗ്രസ് ഗാന്ധികുടുംബത്തെ പുകഴ്‌ത്തുന്നവരുടെ പാര്‍ട്ടി; ജനങ്ങള്‍ക്കിടയില്‍ വേരില്ല, രേവന്ത് റെഡ്ഡി ചെയ്യുന്നത് കണ്ടോ?: തല്‍വീന്‍ സിങ്ങ്

Byadmin

Nov 18, 2026



ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഗാന്ധികുടുംബത്തെ സന്തോഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ ദര്‍ബാരി പാര്‍ട്ടിയായി അധപതിച്ചുവെന്ന് സീനിയര്‍ മാധ്യമപ്രവര്‍ത്തക തല്‍വീന്‍ സിങ്ങ്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വേരുകള്‍ ഇല്ലെന്നും തല്‍വീന്‍ സിങ്ങ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സോണിയാഗാന്ധിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പട്ടുള്ള ഒരു രംഗം അറപ്പുളവാക്കുന്നതാണ്. തെലുങ്കാനയിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പെരുമാറ്റാണ് അപഹാസ്യമായി വിലയിരുത്തുന്നത്.

രാഹുല്‍ ഗാന്ധി തന്റെ സീറ്റില്‍ ഇരിക്കാന്‍ ചെല്ലുമ്പോള്‍ ആ സീറ്റില്‍ ടിഷ്യൂ പേപ്പര്‍ കിടക്കുന്നത് കണ്ട് അത് വേഗത്തില്‍ എടുത്തുമാറ്റുന്ന രേവന്ത് റെഡ്ഡിയെയാണ് വീഡിയോയില്‍ കാണുന്നത്. ഈ വീഡിയോ ഗാന്ധികുടുംബത്തോട് അടിത്തൂണ്‍ പറ്റിക്കഴിയുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നതാ‌ണ് കോണ്‍ഗ്രസ് എന്ന സത്യമാണ് കാണിച്ചുതരുന്നത്. ഇയാള്‍ തെലുങ്കാനയുടെ മുഖ്യമന്ത്രിയോ അതോ ഗാന്ധി കുടുംബത്തിലെ വേലക്കാരനോ എന്നാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കണ്ട ചിലര്‍ പ്രതികരിച്ചത്.

By admin