മൂസാ ബാസിത്ത്
ലോകകപ്പ് ആരാവങ്ങൾക്ക് ശേഷം രാജ്യന്തര മത്സരങ്ങൾ ഫുട്ബോൾ ലോകത്ത് വീണ്ടും സജീവമായിരിക്കുന്നു, ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് യോഗ്യത റൗണ്ടിൽ ഈജിപ്‌ത് മറുപടിയില്ലാതെ അഞ്ചു ഗോളുകൾക്ക് മലാവിയെ തോൽപിച്ചു, ഏക പക്ഷിയമായ ഈജിപ്‌തിന്റെ വിജയം എടുത്തു പറയാൻ പ്രതേക കാരണവുമുണ്ട്, ഈ മത്സരത്തിൽ സലാഹ് നേടിയ ഇരട്ട ഗോളോടെ രാജ്യത്തിനായി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് കിങ് ഓഫ് മിസ്ര്..മറ്റൊരു പൊൻ തൂവൽ..70 ഗോളുകൾ…
രാജ്യത്തിനായി മിന്നുന്ന ഫോം തുടരുംമ്പോഴും തുർക്കിയിലും സലാഹ് ചരിത്രം തീർക്കുകയാണ്, ലിവർപൂൾ വിട്ട് തുർക്കിയിലേ ട്രാബ്‌സൺസ്‌പോർ ക്ലബ്ബിലേക്ക് ചേക്കേറിയപ്പോൾ തന്നെ തുർക്കിഷ് ഫുട്ബോളിന് ലഭിച്ച ഊർജ്ജം ചെറുതല്ല, അൻഫീൽഡിൽ വിസ്മയം തീർത്ത നായകന് പുതിയ തട്ടകം ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു , സലാഹ് ജേഴ്സികൾക്കും, സീസൺ ടിക്കറ്റിനും വൻ ഡിമാൻഡ് , സലാഹ് ഇരുന്ന പാറ പോലും ഇന്ന് തുർക്കിയിൽ ടൂറിസ്റ്റ് കേന്ദ്രമായി മാറിയെത്രെ , മിസ്രിലെ നായകന്റെ ഈ ജനപ്രീതി ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല , രാജ്യത്തിനും
ക്ലബ്ബിനും വേണ്ടി ഒരു പോലെ തിളങ്ങിയപ്പോൾ ശര വേഗത്തിലായിരുന്നു സലാഹിന്റെ സ്റ്റാർഡത്തിന്റെ വളർച്ച ,


ഈജിപ്തും ലോകകപ്പും
2026 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ അർജെന്റിനയെ വിറപ്പിച്ച് സലാഹ് നയിച്ച ഈജിപ്ത് മുന്നേറുമ്പോൾ ഓരോ ഈജിപ്ത്ക്കാരാനും മൂളിയിരിക്കാം ആ പാട്ട്.. ലോകമെമ്പാടും റിപ്പീറ്റ് മോഡിൽ ആസ്വദിച്ച ബുഷ്‌റത് ഖൈർ എന്ന പാട്ടിലെ ആദ്യ വരികൾ..
This is an easy task, and you will do it
To the world you will speak out
ലോകകപ്പ് കണ്ട ഏറ്റവും മികച്ച ത്രില്ലിങ് മാച്ചുകളിലൊന്നിന്റെ ഭാഗമായി ഫുട്ബോൾ ആസ്വാദകരുടെ മനസ്സിൽ ഇടം നേടി 2022 ലെ ലോകക്കപ്പ് ജേതാക്കളായ അർജെന്റിനയോട് കീഴടങ്ങി കളം വിടുമ്പോൾ ഈജിപ്‌ത് അടയാളപ്പെടുത്തിയത് ഫുട്ബോളിനെ ഗെയിമിനുമപ്പുറം നെഞ്ചിലേറ്റിയ ഒരു രാജ്യത്തിന്റെ ഫുട്ബോൾ ആവേശത്തെയാണ്,
ലോകക്കപ്പ് ചരിത്രത്തിൽ ആഫ്രിക്കൻ വൻകരയിലെ പല രാജ്യങ്ങളും പല ലോകകപ്പുകളിലായി പല നാഴികകല്ലുകൾ സ്വന്തമാക്കുമ്പോഴും 7 പ്രാവിശ്യം ആഫ്രിക്കൻ വൻകരയിലെ ജേതാക്കളായിട്ടും ഈപ്‌തിന് മാത്രം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ഈ ലോകകകപ്പ് വരെ, ബെൽജിയവും ഇറാനും ന്യൂസ് ലണ്ടും ഉൾപ്പെട്ട ഗ്രൂപ്പിൽ പരാജയമറിയാതെയാണ് ഈജിപ്ത് റൗണ്ട് ഓഫ്- 32 വിലേക്ക് യോഗ്യത നേടിയത് ,


അതിൽ ന്യൂസ് ലണ്ടിനെതിരെ നേടിയ വിജയം ഈജിപ്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർത്തു , 1934, 1990, 2018 ലോകകപ്പുകളിൽ ഈജിപ്ത് കളിച്ചിരുന്നുവെങ്കിലും 92 വർഷങ്ങൾക്കിടയിലെ അവരുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്, ഓസ്ട്രേലിയയെ നേരിട്ട് പെനാൽറ്റിയിലൂടെ പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചപ്പോൾ ഈജിപ്തിന് നേരിടേണ്ടി വന്നത് സാക്ഷാൽ മെസ്സിയുടെ അർജെന്റിനയെ , ഏക പക്ഷിയമായ മത്സരമായിരിക്കും എന്ന് മുൻവിധി എഴുതിയവർക്ക് മുൻപിൽ 79 ആം മിനുട്ട് വരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന് ഈജിപ്ത് അർജെന്റിനയെ ശെരിക്കും വിറപ്പിച്ചു , ചാരത്തിൽ നിന്നുയർന്ന ഫിനിക്സ് പക്ഷിയെ പോലെ മെസ്സി എന്ന നായകന്റെ ചിറകിലേറി അർജെന്റിന നൈൽ കടമ്പ മറി കടന്നു , ഈജിപ്തിന്റെ തോൽവി റഫറിയുടെ കളി നിയന്ത്രണവുമായി ബന്ധപ്പെട്ട വലിയ ചർച്ചക്ക് വഴി വെക്കുകയും ചെയ്തു ,
ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടില്ല ഈജിപ്ത് ഷോക്ക് , ലോകകപ്പല്ലെങ്കിലും 2009 ഫിഫ കോൺഫെഡറേഷൻസ് കപ്പിൽ ഈജിപ്ത് , ഗ്രൂപ്പ് സ്റ്റേജിൽ തോൽപ്പിച്ചത് 2006 ലോകകപ്പ് ചാമ്പ്യൻസ് എന്ന ഖ്യാതിയോടെ പേര് കേട്ട പ്രതിരോധ നിരയുടെ കരുത്തുമായി ടൂർണമെന്റിന് എത്തിയ അസൂറിപട ഇറ്റലിയെ !
തീർന്നില്ല ദുംഗയുടെ കീഴിൽ അക്കാലത്ത് പാറി പറന്നിരുന്ന കക്കയുടെ കാനറികളും ഈജിപ്തിന്റെ പോരാട്ട വീര്യം നേരിട്ട് കണ്ടു , 4 – 3 എന്ന സ്കോറിനാണ് ആവേശം നിറഞ്ഞ ആ പോരാട്ടത്തിൽ ഈജിപ്ത് ബ്രസീലിനോട് പരാജയപ്പെടുന്നത്
സലാഹിന്റെ ചിറകിലേറി ഇജിപ്ത്
സമാലിക് – അഹ്ലി ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ രണ്ടു ക്ലബ്ബുകളാണ്, ഇവർ തമ്മിലുള്ള നേർക്കു നേർ പോരാട്ടം, ഈജിപ്തിലെ വലിയ ആഘോഷമാവാറുള്ള സോക്കർ ഡെർബിയാണ്, രാജ്യത്തെ പന്ത് തട്ടുന്ന ഏതൊരു പ്രതിഭയും അവരുടെ ഭാവി ഈ ക്ലബ്ബുകളിൽ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഈജിപ്തിൽ , എന്നാൽ അതിനും മുകളിൽ യൂറോപ്യൻ ഫുട്ബോളിലെ മുഖ്യ ധാര ടീമുകളിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ പറിച്ചു നടാൻ അവരെ പ്രേരിപ്പിച്ച മജീഷ്യൻ… അതാണ് സാക്ഷാൽ സലാഹ്… യൂറോപ്യൻ ക്ലബ്ബുകളിലേക്ക് സലായുടെ എൻട്രിക്ക് മുൻപും പിന്നീടും ഈജിപ്ഷ്യൻ താരങ്ങൾ പലരും യൂറോപ്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും സലാഹിനെ പോലെ ആരും വിസ്മയിപ്പിച്ചിരുന്നില്ല,


നേരത്തെ സൂചിപ്പിച്ച 2009 ലെ കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെതിരെ ഇരട്ട ഗോൾ നേടിയ മുഹമ്മദ് സിദാനായിരുന്നു സലാഹിന് മുൻപേ യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിൽ കളിച്ച പ്രധാന താരങ്ങളിലൊരാൾ , ഡോർട്ട്മുണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച സിദാന്റെ ആശാൻ അന്ന് ഡോർട്ട്മുണ്ടിന്റെ കോച്ച് ക്ളോപ്പായിരുന്നു, സലാഹ് ലിവർപൂളിലെത്തി വിസ്മയിപ്പിച്ചപ്പോഴും ആശാൻ റോളിൽ സാക്ഷാൽ ക്ളോപ് തന്നെ, ചെൽസി എഫ് സി റോമ, ഫിയോറന്റീന തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും സലാഹിന്റെ തല വര മാറ്റിയെഴുതിയത് അൻഫീൽഡിലെ നീണ്ട കരിയറായിരുന്നു,
One Season Wonder എന്ന് പരിഹസിച്ചവരെ നിശബ്ദനാക്കിയ ഫുട്ബോളർ, നിരന്തരം ലിവർപൂളിനായി വല ചലിപ്പിക്കുമ്പോൾ അയാൾ ഓരോ റൊക്കോർഡും സ്വന്തം പേരിനൊപ്പം എഴുതി ചേർക്കുകയായിരുന്നു , മികച്ച ഗോളുകൾക്ക് നൽകുന്ന പുസ്കസ് അവാർഡ് അടക്കം ഷെൽഫിലെത്തി, ക്ലബ് കരിയർ വർണ്ണഭമായിരുന്ന സമയത്ത് തന്നെയായിരുന്നു 2018 റഷ്യൻ ലോകകപ്പിലെ സലാഹിന്റെ ലോകകപ്പ് അരങ്ങേറ്റം , കോംഗോയ്ക്കെതിരെ നിർണായക മത്സരത്തിൽ സലാ നേടിയ ഗോളിന്റെ കരുത്തിലാണ് ആ ലോകകപ്പിൽ ഈജിപ്ത് യോഗ്യത നേടിയതും, പക്ഷെ ലോകക്കപ്പിന് മുൻപായി നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ പരിക്ക് സലാഹിനെ വേട്ടയാടിയിരുന്നു, ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരങ്ങളിലും ഈജിപ്ത് തോറ്റങ്കിലും രണ്ട് ഗോൾ നേടി സലാഹ് ആ ലോകകപ്പിൽ വരവറിയിച്ചു , 2022 ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത് പോയ ഈജിപ്ത് 2026 ലോകകപ്പിൽ ഗംഭീര കം ബാക്ക് തന്നെ നടത്തി , ഗോൾ നേടിയും അസ്സിസ്റ്റ് ചെയ്തും ടീമിനെ നയിച്ചും മിസ്രിലെ രാജൻ ആ തിരിച്ചു വരവിന് മുന്നിൽ നിന്നു..


ലോക ഫുട്ബോൾ ഭൂപടത്തിൽ തന്റെ രാജ്യത്തിന് മേൽ വിലാസമുണ്ടാക്കി അയാൾ ഒരിക്കൽ കൂടി നായക പരിവേഷത്തോട് നീതി പുലർത്തി. തന്റെ പ്രതാപകാലത്തിന് തല്ക്കാലം ഫുൾ സ്റ്റോപ്പില്ലെന്ന് പ്രഖ്യാപിച്ചു സലാഹ് തുർക്കിയിലും ഗോൾ വേട്ട തുടരുന്നു ഈജിപ്‌തിനായും വല കുലുക്കുന്നു..
സബാഷ് സലാഹ്