• Sat. May 2nd, 2026

24×7 Live News

Apdin News

ഡൽഹിയെ നടുക്കി ജഡ്ജിയുടെ ആത്മഹത്യ; വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചു

Byadmin

May 2, 2026


ഡല്‍ഹിയില്‍ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമന്‍ കുമാര്‍ ശര്‍മയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജുഡീഷ്യൽ സർവീസ് ജഡ്ജിയാണ് അമൻ കുമാർ ശർമ. കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമൻ കുമാർ ശർമ്മയുടെ സഹോദരൻ ഉച്ചയ്ക്ക് 1:45 ന് ആത്മഹത്യ വിവരം വിളിച്ച് അറിയിച്ചു. വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ജഡ്ജി അമൻ കുമാർ ശർമ്മയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

തൂങ്ങിമരിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും എല്ലാ വശങ്ങളും പരിഗണിച്ച് തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് സാങ്കേതിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുകയാണ്.

By admin