• Sun. Jun 21st, 2026

24×7 Live News

Apdin News

തദ്ദേശീയ പ്രതിരോധ ശക്തിക്ക് പുതുചിറക്; INS ദുനഗിരി, അഗ്രേ, സൻശോധക് കമ്മിഷൻ ചെയ്ത് പ്രധാനമന്ത്രി

Byadmin

Jun 21, 2026


ഇന്ത്യ തദ്ദേശീയമായി നിർമിച്ച മൂന്ന് കപ്പലുകൾ കമ്മിഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ വെച്ചാണ് കമ്മിഷനിങ് ചടങ്ങ് നടന്നത്. ഐഎൻഎസ് ദുനഗിരി, ഐഎൻഎസ് അഗ്രേ, ഐഎൻഎസ് സൻശോധക് എന്നീ കപ്പലുകളാണ് നാവികസേനയുടെ ഭാഗമാകുന്നത്. ഇന്ത്യയിലെ ഏറ്റവും ആധുനിക ജല, തീരദേശ നിരീക്ഷണം സാധ്യമായ കപ്പലാണ് ഐഎൻഎസ് സൻശോധക്. രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിൽ കൂടുതൽ മുന്നോട്ട് പോകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വയം പര്യാപ്തതയാണ് രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനം. രാജ്യം തുറമുഖ വികസനത്തിലും വലിയ നേട്ടം കൈവരിച്ച് മുന്നേറുകയാണ്.
സേനയ്ക്കുള്ള ബജറ്റ് കേന്ദ്രം വർധിപ്പിച്ചു. സമുദ്രസുരക്ഷയ്ക്കായും രാജ്യം വലിയ നിക്ഷേപമാണ് നടത്തുന്നത്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

“കൃത്യത. ശക്തി. ചടുലത. അത്യാധുനിക ആയുധങ്ങളും സെൻസർ സ്യൂട്ടുകളും കൊണ്ട് നിറഞ്ഞതും, സുസ്ഥിരമായ പ്രവർത്തനങ്ങൾക്കും, തദ്ദേശീയമായ സ്റ്റെൽത്ത് സാങ്കേതികവിദ്യകൊണ്ടും സജ്ജീകരിച്ചിരിക്കുന്നതുമാണ് ദുനഗിരി” എന്ന് നാവികസേന പറയുന്നു. നാലാമത്തെ സർവേ വെസ്സൽ ആയ സൻശോധക്, തീരദേശ, ആഴക്കടൽ ഹൈഡ്രോഗ്രാഫിക് സർവേകൾക്കും പ്രതിരോധ, സിവിൽ ആവശ്യങ്ങൾക്കായി സമുദ്രശാസ്ത്ര, ഭൂഭൗതിക ഡാറ്റ ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾസ്, റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് എന്നിവയുൾപ്പെടെയുള്ള നൂതന സർവേ സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

അർനാല ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിലെ നാലാമത്തെ കപ്പലായ അഗ്രേ, വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ, ആഴം കുറഞ്ഞ ജല സോണാർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. പശ്ചിമ ബംഗാൾ ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവർ കമ്മീഷനിംഗ് ചടങ്ങിൽ പങ്കെടുത്തു.

By admin