• Sun. May 3rd, 2026

24×7 Live News

Apdin News

പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

Byadmin

May 3, 2026


18 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. മലയാളികൾ ഒന്നാകെ ഏറെ പ്രതീക്ഷ‍യോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്റ്. റിലീസിന് പിന്നാലെ തിയറ്ററിൽ വൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ദിവസം ഗംഭീര കളക്ഷനാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ നിന്ന് 29.57 കോടി രൂപയാണ് പേട്രിയറ്റ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 9.80 കോടി രൂപ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് റിപ്പോർ‌ട്ടുകൾ. ഇതോടെ കേരളത്തിൽ ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ മലയാളം ചിത്രമായി പേട്രിയറ്റ്. 7.25 കോടി നേടിയ മോഹൻലാൽ ചിത്രം ഒടിയനെയാണ് പേട്രിയറ്റ് പിന്നിലാക്കിയത്. 14.07 കോടി രൂപ നേടിയ എമ്പുരാനാണ് ആദ്യ സ്ഥാനത്ത്.

ഇന്ത്യയിൽ‌ നിന്നുള്ള കളക്ഷൻ 11.37 കോടി രൂപയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് 18 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. വൻ താരനിരയിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് മഹേഷ് നാരായണനാണ്. നമ്മൾ ഉപയോഗിക്കുന്ന ഫോണിലൂടെയും ലാപ്ടോപ്പിലൂടെയും നമ്മുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തപ്പെടുകയും സൈബർ ലോകത്തെ ഡാറ്റ ചോർച്ചയും തട്ടിപ്പുകളുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം സുഷിൻ ശ്യാമിന്റെ സംഗീതവും മനുഷ് നന്ദന്റെ ഛായാഗ്രഹണവും കൊണ്ട് ശ്രദ്ധേയമാണ്. ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.

By admin