• Sat. Jun 20th, 2026

24×7 Live News

Apdin News

ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും കൈയൊഴിഞ്ഞു; പി രാജീവ്

Byadmin

Jun 20, 2026


വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയിൽ രൂക്ഷ വിമർശനം. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. MSME കളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണ്.

വ്യവസായ മേഖലയ്ക്ക് നൽകിയതിൽ 302 കോടി രൂപ കുറഞ്ഞു. പൂർണമായും സ്വകാര്യവത്കരണത്തിനുള്ള കാഴ്ചപ്പാട്.പൊതുമേഖലയെ പൂർണമായും കൈയൊഴിഞ്ഞു. ഇത് പുതുക്കിയ ബജറ്റ് പ്രസംഗമാണെന്നും പുതിയതല്ലെന്നും പി രാജീവ് പറഞ്ഞു.

അതേസമയം, പദ്ധതി ചിലവിലെ യഥാർത്ഥ കണക്കുകൾ മറച്ചു വെച്ചെന്നും,പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ വാർഷിക പദ്ധതി തയ്യാറാക്കിയതെന്നും കുറ്റപ്പെടുത്തലുണ്ട്. കിഫ്‌ബി പൊളിച്ചു പണിയാനും ബജറ്റിൽ തീരുമാനമുണ്ട്. തുറമുഖ, ധാതു, ഏവിയേഷൻ മേഖലകളിൽ പുതിയ പദ്ധതികൾ അവതരിപ്പിച്ചും സ്വകാര്യ നിക്ഷേപം പ്രധാനനയമായും പ്രഖ്യാപിച്ച് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്.

ഭൂനിയമങ്ങളിൽ കാലാനുസൃതമായ പരിഷ്കാരം ഉൾപ്പെടെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പ്രതീക്ഷിച്ച ക്ഷേമപെൻഷൻ വർദ്ധനവ് ബജറ്റിലില്ല. റബറിന്റെ താങ്ങുവില 250 രൂപയാക്കി. ബിയറും വൈനും ഒഴികെയുളള വീര്യംകുറഞ്ഞ മദ്യത്തിൻെറ നികുതി കുറച്ചതോടെ വില കുറയും. കേരളത്തിൽ സ്വകാര്യ നിക്ഷേപങ്ങളുണ്ടാകണമെന്നതാണ് യു ഡി എഫ് സർക്കാരിന്റെ നയമെന്നും സ്വകാര്യവത്ക്കരണമല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

By admin