• Thu. May 14th, 2026

24×7 Live News

Apdin News

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം നാളെ! ആകാംക്ഷ ബാക്കിയാക്കി കോണ്‍ഗ്രസ്

Byadmin

May 14, 2026


കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന് ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എത്തിയത്. അദ്ദേഹം ഖര്‍ഗെയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

ചർച്ചകൾ പൂർത്തിയായെന്നും എല്ലാം തീരുമാനിച്ചെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കൾ അവകാശം ഉന്നയിച്ച് രം​ഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്. കെ സി വേണു​ഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിച്ചത്.

വിഡി സതീശന്റെ‌യും രമേശ് ചെന്നിത്തലയുടെ വീടുകളിലേക്ക് അണികളും നേതാക്കളും എത്തിയിരുന്നു. നിയുക്ത എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

By admin