• Thu. Aug 6th, 2026

24×7 Live News

Apdin News

റിവഞ്ച് സ്റ്റോറിയുമായി ഇമ്രാൻ ഹാഷ്മി; ‘ആവാരാപ്പൻ 2’ ട്രെയ്‌ലർ പുറത്ത്

Byadmin

Aug 6, 2026


ഇമ്രാൻ ഹാഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിതിൻ കാക്കർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആവാരാപ്പൻ 2’. ഐഎംഡിബി പട്ടിക പ്രകാരം, ഏറ്റവും ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുന്നു. 2007ൽ റിലീസ് ചെയ്ത മോഹിത് സൂരി ചിത്രം ‘ആവാരാപ്പന്റെ’ തുടർച്ചയാണ് ഈ ചിത്രം.

ഇമ്രാൻ ഹാഷ്മി ശിവം പണ്ഡിറ്റ് എന്ന കഥാപാത്രമായി തിരിച്ചെത്തുന്ന ചിത്രത്തിൽ ദിഷ പഠാണി, ഷബാന ആസ്മി, സുവിന്ദർ വിക്കി, വിജയന്ത് കോഹ്ലി, അനിരുദ്ധ് റാവൽ, അതുൽ കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശേഷ് ഫിലിംസിന്റെ ബാനറിൽ വിശേഷ് ഭട്ടാണ് സിനിമയുടെ നിർമാണം.

യുഎ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പ്രകാരം, ഒൻപത് മാറ്റങ്ങളോടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ അന്തിമ ദൈർഘ്യം രണ്ട് മണിക്കൂർ 20 മിനിറ്റ് 20 സെക്കൻഡ് ആണ്. ആകെ, നാല് മിനുട്ട് ദൈർഘ്യമുള്ള രംഗങ്ങൾ പൂർണമായി നീക്കം ചെയ്യുകയും 20 സെക്കൻഡ് ദൈർഘ്യമുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൂട്ടിച്ചേർക്കാൻ നിർമാതാക്കളോട് സെൻസർ ബോർഡ് നിർദേശിച്ചു. അതുപോലെ, മദ്യപാനത്തിനും പുകവലിക്കും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെയുള്ള സന്ദേശങ്ങളും. സിനിമയുടെ ഓഡിയോയിൽ നിന്നും സബ്‌ടൈറ്റിലുകളിൽ നിന്നും അശ്ലീല വാക്കുകൾ നീക്കം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തിലെ വയലൻസ് 50 ശതമാനത്തോളമാണ് വെട്ടിച്ചുരുക്കിയത്.

2026 ഓഗസ്റ്റ് 14ന് ‘ആവാരാപ്പൻ 2’ ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും . ‘ബട്‌വാര 1947’, ‘ടോക്സിക്’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഇമ്രാൻ ഹാഷ്മി ചിത്രം എത്തുന്നത്. ഈ രണ്ട് ചിത്രങ്ങൾക്കും എ സർട്ടിഫിക്ക് ആണ് ലഭിച്ചിരിക്കുന്നത്.

By admin