• Tue. Oct 13th, 2026

24×7 Live News

Apdin News

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

Byadmin

Oct 13, 2026


തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും. മുഹമ്മദ് റിയാസ്പണം കടത്തിയെന്നും വീണയുമായി ചേർന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട് നടത്തിയതായും റിപ്പോർട്ടിലുണ്ട്.

റിയാസിൻ്റെയും വീണയുടേയും വിദേശയാത്രകളിൽ ദുരൂഹത സംശയിക്കുന്നു. ഇവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ സുഹൃത്തുക്കളുമായി ചേർന്ന് ഗൂഢസംഘം പ്രവർത്തിക്കുന്നതായും. മന്ത്രി സ്ഥാനം വഹിച്ചിരുന്ന സമയത്തെ റിയാസിന്റെ ഓഫീസ് അടക്കം സംശയത്തിന്റെ നിഴലിൽ ആണെന്നും വിജലൻസ് എഫ്ഐആറിൽ പറയുന്നു. അനധികൃതമായി സമ്പാദിച്ച പണം വിദേശത്തേക്ക് കടത്തി അവിടെ ആസ്തി ഉണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മാസപ്പടി കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ മകൾ ടി. വീണയാണ് രണ്ടാം പ്രതി.

രണ്ടാമത്തെ ഹവാല പണമിടപാട് കേസിൽ പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഇതേ കേസിൽ ഭാര്യ ടി. വീണ രണ്ടാം പ്രതിയാണ്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.

അതേസമയംവിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങാനിരിക്കെ നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് പിണറായി വിജയനും കുടുംബവും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ നാളെ അപ്പീൽ നൽകും. പ്രതിപക്ഷ നേതാവിനൊപ്പം മകൾ വീണ ടി, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരും സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.

By admin